ജയിലിലെ സൂപ്രണ്ട് ആണ് കൊടി സുനിയെന്ന് കെ പി സി സി അധ്യക്ഷൻ കെ സുധാകരൻ. സുഖ ശീതളച്ഛായയിൽ ആണ് ജയിൽ വാസം. കൊടിസുനിയുടെ കാര്യങ്ങൾ തങ്ങള്‍ പണ്ടേ പറയുന്നതാണ്.
ആരോപണങ്ങൾ കേട്ടില്ലെന്നു നടിക്കുന്ന അന്ധരും ബധിരരുമാണ് ഭരണാധികാരികൾ. എന്തെങ്കിലും ലജ്ജാ ബോധം ഉണ്ടെങ്കിൽ മുഖ്യമന്ത്രി പ്രതികരിക്കണം. തടവുകാരെ സർക്കാർ അതിഥികൾ ആക്കി തീറ്റിപ്പോറ്റുന്നത് ശരിയാണോയെന്ന് മുഖ്യമന്ത്രി മറുപടി പറയണം