മുക്കം : വിദ്യാർത്ഥിനിയെ പിൻ തുടരുകയും മൊബൈൽ ഫോണിലും, അസമയത്ത് വീട്ടിൽ എത്തിയും ശല്യം ചെയ്യുകയും ചെയ്ത യുവാവിനെ നാട്ടുകാർ പിടികൂടി മുക്കം പോലീസിൽ ഏല്പിച്ചു.
കൊടിയത്തൂർ പഞ്ചായത്തിലെ സൗത്ത് പന്നിക്കോട് സ്വദേശി പ്രാകുന്നത്ത് ആബിദിനെയാണ് മുക്കം പോലീസ് പോക്‌സോ ആക്റ്റ് പ്രകാരം കേസ് എടുത്ത് കോടതിയിൽ ഹാജരാക്കി റിമാഡ് ചെയ്തത് .