കൊടിയത്തൂർ :നിയുക്ത എം.എൽ.എ ലിന്റോ ജോസഫ് ചെറുവാടി കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററും കൊടിയത്തൂർ കുടുംബാരോഗ്യ കേന്ദ്രവും സന്ദർശിച്ചു.
കൊടിയത്തൂർ പഞ്ചായത്തിലെ കോവിഡ് പ്രതിരോധം സംബന്ധിച്ച് അവലോകനം നടത്തി. പ്രധാനമായും ടെസ്റ്റുകളുടെ എണ്ണം, വാക്സിൻ ലഭ്യത,ഓക്സിജൻ, ആംബുലൻസ് എന്നിവയുടെ ലഭ്യത തുടങ്ങിയവയാണ് പരിശോധിച്ചത്. കോവിഡ് രോഗികളുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ ജീവനക്കാരുടെ കുറവാണ് പ്രയാസമായി ആരോഗ്യ പ്രവർത്തകർ ചൂണ്ടി കാണിച്ചത്. ഇതിന് ആവശ്യമായ പരിഹാരം കാണാൻ ഇടപെടും.
കൊടിയത്തൂർ പഞ്ചായത്ത് പ്രസിഡന്റ് ഷംലൂലത്ത്,മെഡിക്കൽ ഓഫീസർ Dr. മനുലാൽ,പാർട്ടി ഏരിയ സെക്രട്ടറി ടി വിശ്വനാഥൻ, സി ടി സി അബ്ദുള്ള, DYFI ജില്ലാ സെക്രട്ടറി വി വസീഫ്, സി.പി.ഐ.എം കൊടിയത്തൂർ ലോക്കൽ കമ്മിറ്റി അംഗം നാസർ കൊളായി തുടങ്ങിയവർ ഒപ്പമുണ്ടായിരുന്നു.