മുക്കം: സംസ്ഥാന സ്കൂൾ ശാസ്ത്രോത്സവത്തിൽ നാലാം സ്ഥാനവും മുക്കം ഉപജില്ല സ്കൂൾ കലോത്സവത്തിൽ തുടർച്ചയായ പതിനൊന്നാം തവണയും കൂടാതെ ഗണിത,പ്രവൃത്തി , ഐ.ടി മേളകളിൽ ഒന്നാമതാവുകയും കായിക മേളയിൽ അക്വാറ്റിക് ചാമ്പ്യൻഷിപ് ഉൾപ്പെടെ നിരവധി നേട്ടങ്ങൾ കൈവരിച്ച കൊടിയത്തൂർ പി.ടി.എം ഹയർ സെക്കണ്ടറി സ്കൂൾ വിദ്യാർത്ഥി പ്രതിഭകളെ ആദരിച്ചു.വിദ്യാലയത്തിൽ നടന്ന ചടങ്ങ് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ഷിഹാബ് മാട്ടുമുറി ഉദ്ഘാടനം ചെയ്തു.പ്രധാനാധ്യാപകൻ ജി.സുധീർ അധ്യക്ഷനായി ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ ആയിഷ ചേലപ്പുറത്ത്, പി.ടി.എ പ്രസിഡൻ്റ് എസ്.എ നാസർ, വൈസ് പ്രസിഡൻറ് ഫസൽ ബാബു, പ്രിൻസിപ്പാൾ എം.എസ് ബിജു, സ്റ്റാഫ് സെക്രട്ടറി നാസർ കാരങ്ങാടൻ, മുൻ പ്രധാനാധ്യാപകൻ പി.ജെ കുര്യൻ, രാജശേഖരൻ, കെ.കെ അബ്ദുൽ ഗഫൂർ, എം.പി.ഷമീർ അഹമ്മദ് സംസാരിച്ചു തുടർന്ന് വിദ്യാർത്ഥി പ്രതിഭകളെ ആനയിച്ചുള്ള വിജയാഘോഷ യാത്ര കൊടിയത്തൂർ കോട്ടമ്മലിൽ സമാപിച്ചു
ഗ്രാമ പഞ്ചായത്തംഗം ടി.കെ അബൂബക്കർ മാസ്റ്റർ ,സമദ് കണ്ണാട്ടിൽ എന്നിവർ സംസാരിച്ചു.