തിരുവനന്തപുരം: സിപിഎമ്മിന്റെ പാര്‍ട്ടി മുഖപത്രമായ ദേശാഭിമാനിയുടെ ചീഫ് എഡിറ്ററായി പൊളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്‍ ചുമതലയേല്‍ക്കും. പാര്‍ട്ടി സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് നിന്ന് ആരോഗ്യപരമായ കാരണങ്ങള്‍ ഉന്നയിച്ച് അവധിയില്‍ പോയതാണ് അദ്ദേഹം. നിലവില്‍ ചീഫ് എഡിറ്ററായ സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗം പി രാജീവ് മന്ത്രിയാകുന്ന സാഹചര്യത്തിലാണ് ദേശാഭിമാനിയുടെ തലപ്പത്ത് മാറ്റം വരുന്നത്. കളമശേരിയില്‍ നിന്നുള്ള നിയമസഭാംഗമായി തെരഞ്ഞെടുക്കപ്പെട്ട രാജീവ് രണ്ടാം പിണറായി സര്‍ക്കാരില്‍ വ്യവസായി വകുപ്പ് മന്ത്രിയായി ചുമതലയേൽക്കും.

