കോഴിക്കോട് കൊടുവള്ളി വെണ്ണക്കാട് ഇന്ന് വൈകുന്നേരമുണ്ടായ അപകടത്തിൽ ബൈക്ക് യാത്രികൻ മരിച്ചു. ബുള്ളറ്റും ബൈക്കും തമ്മിൽ കൂട്ടിയിടിച്ച് ബുള്ളറ്റ് ബസ്സിന് അടിയിലക്ക് പതിക്കുകയായിരുന്നു.
മടവൂർമുക്ക് താളിപ്പൊയിൽ അഷറഫാണ് മരിച്ചത്, മറ്റൊരു ബൈക്കിലെ യാത്രക്കാരനായ കൊടുവള്ളി സ്വദേശി അഖിലിനെ പരുക്കുകളോടെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു,