മഞ്ചേരി പുല്ലാര പേരാപുരം സ്വദേശി അബ്ദുല്ലക്കുട്ടി (65) യെയാണ് പള്ളിയുടെ ഒന്നാം നിലയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. രാത്രി 9 മണിയോടെ ഒന്നാം നിലയില്‍ കയറിയ കുട്ടികളാണ് വയോധികനെ നിലത്ത് കിടക്കുന്ന നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് മുതിര്‍ന്നവരെത്തി പരിശോധിച്ചപ്പോള്‍ മരിച്ച നിലയിലായിരുന്നു. സാമ്പത്തിക സഹായത്തിനായി ഇയാള്‍ കഴിഞ്ഞ ദിവസം പള്ളിയില്‍ എത്തിയിരുന്നതായി നാട്ടുകാര്‍ പറയുന്നു.വിവരം അറിഞ്ഞതിനെ തുടർന്ന് ബന്ധുക്കള്‍ എത്തി ആളെ തിരിച്ചറിഞ്ഞിട്ടുണ്ട്. കൊടുവള്ളി പൊലിസ് സംഭവ സ്ഥലത്തെത്തി ഇൻക്വസ്റ്റ് തയ്യാറാക്കി ബോഡി കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി.