മന്ത്രി ജി സുധാകരന്‍ ടോള്‍ പിരിവ് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ദേശീയപാതാ അതോറിറ്റിക്ക് വീണ്ടും കത്തയച്ചു
കൊല്ലം ബൈപാസിൽ ടോൾ പിരിക്കാനുള്ള നീക്കം പൊലീസ് തടഞ്ഞു. ഇന്ന് രാവിലെ എട്ടു മണി മുതൽ ടോൾ പിരിവ് തുടങ്ങാനായിരുന്നു ദേശീയ പാതാ അതോറിറ്റിയുടെ നീക്കം. കൊല്ലം ബൈപ്പാസിൽ ടോൾ പിരിവ് നടത്തരുത് എന്ന് സംസ്ഥാന സർക്കാർ കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യത്തിൽ തീരുമാനമാകും മുൻപാണ് ദേശീയപാതാ അതോറിറ്റിയുടെ തീരുമാനപ്രകാരം ടോൾ പിരിവ് തുടങ്ങിയത്.
ജില്ലാ ഭരണകൂടത്തെ രേഖാമൂലം അറിയിക്കാതെയാണ് കമ്പനി ടോള്‍ പിരിവ് തുടങ്ങുന്നതിനുള്ള തീരുമാനം എടുത്തത്. വാട്‌സ് ആപ്പിലൂടെയാണ് ടോള്‍ പിരിവ് തുടങ്ങുന്ന കാര്യം കൊല്ലം ജില്ലാഭരണ കൂടത്തെ കമ്പനി അറിയിച്ചത്. കേന്ദ്രസര്‍ക്കാരിന്റെ അനുമതി ലഭിച്ചെന്ന് കമ്പനി അധികൃതര്‍ ജില്ലാഭരണകൂടത്തെ അറിയിച്ചു.
മന്ത്രി ജി സുധാകരന്‍ ടോള്‍ പിരിവ് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ദേശീയപാതാ അതോറിറ്റിക്ക് വീണ്ടും കത്തയച്ചു. നേരത്തെ അയച്ച കത്ത് പരിഗണിക്കാതെ ടോള്‍ പരിവ് ആരംഭിക്കുന്നതിനെ തുടര്ന്നാണ് മന്ത്രി വീണ്ടും കത്തയച്ചിരിക്കുന്നത്.