റിയാദ് : കൊല്ലം ജില്ലാ കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറി ആയിരുന്ന മുനമ്പത്ത് വഹാബിന്റെ അനുശോചന യോഗം സംഘടിപ്പിച്ചു. ഒ ഐ സി സി റിയാദ് കൊല്ലം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ആണ് അനുശോചന യോഗം സംഘടിപ്പിച്ചത്.കൊല്ലത്തെ തന്നെ സൗമ്യനായ നേതാവിനെയാണ് മുനമ്പത്ത് വഹാബിന്റെ വിയോഗത്തിലൂടെ കോൺഗ്രസ് പാർട്ടിയ്ക്ക് നഷ്ടമായത്.പൊതു പ്രവർത്തനത്തിൽ സൗമ്യതയോടെയും ബന്ധങ്ങൾ നിലനിർത്തിയും ഇടപെടുന്ന നേതാവായിരുന്നു മുനമ്പത്ത് വഹാബ് എന്ന് പങ്കെടുത്തവർ അനുസ്മരിച്ചു. ബത്ത സബർമതിയിൽ വച്ച് നടന്ന അനുശോചന യോഗത്തിൽ ഒ ഐ സി സി കൊല്ലം ജില്ലാ കമ്മിറ്റി പ്രസിഡന്റ് ഷെഫീക്ക് പുരക്കുന്നിൽ അധ്യക്ഷത വഹിച്ചു.സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് അബ്ദുള്ള വല്ലാഞ്ചിറ അനുസ്മരണ പ്രഭാഷണം നടത്തി.സെൻട്രൽ കമ്മിറ്റി വൈസ് പ്രസിഡന്റ് ബാലുക്കുട്ടൻ ആമുഖ പ്രഭാഷണം നടത്തി. സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി ഷംനാദ് കരുനാഗപ്പള്ളി സ്വാഗതം പറഞ്ഞു. മജീദ് ചിങ്ങോലി,ശംസുദ്ധീൻ ദമാം, സലിം കളക്കര, നൗഫൽ പാലക്കാടൻ, നവാസ് വെള്ളിമാട്കുന്ന്, മുഹമ്മദാലി മണ്ണാർക്കാട്,അലക്സ് കൊട്ടാരക്കര,യോഹന്നാൻ കുണ്ടറ,നാസർ ലൈസ്, ഷുക്കൂർ ആലുവ,അമീർ പട്ടണത്ത്,നാദിർഷ റഹ്‌മാൻ, സിദ്ധീക്ക് കല്ലുപറമ്പൻ,വിൻസന്റ് കെ ജോർജ്ജ്,ബഷീർ കോട്ടയം,നാസർ വലപ്പാട്,നൗഷാദ് കറ്റാനം,ഷാജി മഠത്തിൽ, ജോൺസൺ മാർക്കോസ്, ജയൻ കൊടുങ്ങല്ലൂർ, സന്തോഷ് കണ്ണൂർ,നസീർഖാൻ കരുനാഗപ്പള്ളി, മജീദ് മൈത്രി,റിയാസ് മുനമ്പത്ത്,മൊയ്തീൻ പാലക്കാട്, ഹരീന്ദ്രൻ എന്നിവർ അനുസ്മരിച്ചു സംസാരിച്ചു.