കൊല്ലം: കൊല്ലത്ത് വൻ എംഡിഎംഎ വേട്ട. മലദ്വാരത്തില്‍ ഒളിപ്പിച്ച് എംഡിഎംഎ കടത്തിയ യുവാവ് പിടിയില്‍. ഇരവിപുരം ചകിരിക്കട സ്വദേശി അജ്മല്‍ ഷാ ആണ് പിടിയിലായത്.കൊല്ലം എസിപിയുടെ നേതൃത്വത്തിലുള്ള സംഘമാണ് പിടികൂടിയത്.
ഗർഭനിരോധന ഉറകളില്‍ നിറച്ചാണ് എംഡിഎംഎ മലദ്വാരത്തില്‍ ഒളിപ്പിച്ചത്. 100 ഗ്രാം എംഡിഎംഎയാണ് കടത്തിയത്.
രാവിലെ റെയില്‍വേ സ്റ്റേഷന് സമീപത്തു നിന്ന് സിറ്റി ഡാൻസാഫ് സംഘവും ഈസ്റ്റ് പൊലീസും ചേർന്നാണ് പ്രതിയെ പിടികൂടിയത്. പ്രതി ഏറെ നാളായി പൊലീസിൻ്റെ നിരീക്ഷണത്തിലായിരുന്നു. സംശയത്തിൻ്റെ അടിസ്ഥാനത്തില്‍ ജില്ലാ ആശുപത്രിയില്‍ എത്തിച്ച് സ്കാനിങ് നടത്തിയപ്പോഴാണ് രണ്ട് ഗർഭനിരോധന ഉറകളിലായി എംഡിഎംഎ കണ്ടെത്തിയത്.