ചികിത്സാ ധനസഹായം കൈമാറി.

റിയാദ് : ഓ ഐ സി സി റിയാദ് കൊല്ലം ജില്ലാ കമ്മിറ്റി ചികിത്സാ ധനസഹായം കൈമാറി. ഹൃദയസംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിൽ കഴിയുന്ന കൊല്ലം കോർപ്പറേഷൻ മുൻ കൗൺസിലർ സിന്ധുവിനു വേണ്ടി ആണ് ജില്ലാ കമ്മിറ്റി അടിയന്തിര ചികിത്സാ ധനസഹായം കൈമാറിയത്. മലാസ് അൽ മാസ് ഹോട്ടലിൽ വച്ചു നടന്ന ചടങ്ങിൽ കൊല്ലം ജില്ലാ കമ്മിറ്റി പ്രസിഡന്റ് ഷെഫീക്ക് പുരക്കുന്നിൽ ട്രഷറർ സത്താർ ഓച്ചിറയ്ക്ക് ഫണ്ട് കൈമാറി. 56000 രൂപയുടെ അടിയന്തിര സഹായം ആണ് ജില്ലാ കമ്മിറ്റി നൽകുന്നത്.

അലക്സ് കെട്ടാരക്കര,ബാലുക്കുട്ടൻ,ഷംനാദ് കരുനാഗപ്പള്ളി,ഷാനവാസ് മുനമ്പത്ത്,അബ്ദുൽ സലിം അർത്തിയിൽ,നാസർ ലൈസ്,റിയാദ് ഫസലുദീൻ,ബിനോയ് മത്തായി,അലക്സാണ്ടർ,ഫൈസൽ ഓച്ചിറ,കബീർ മലാസ് എന്നിവർ സംബന്ധിച്ചു.

spot_img

Related Articles

Latest news