മുഴുവൻ നാട്ടുകാർക്കും പെരുന്നാൾ കിറ്റ് നൽകി കൂളിമാട് മഹല്ല് ജമാഅത്ത്

കൂളിമാട് : കൊറോണ രോഗബാധയും കൊവിഡ് സാഹചര്യത്തിലെ തൊഴിൽ രാഹിത്യവും നിമിത്തം നാടെങ്ങും ദുരിതം പേറുമ്പോൾ ഒരു ഗ്രാമത്തിലെ മുഴുവൻ വീട്ടുകാർക്കും പെരുന്നാൾ ദിനത്തിൽ ഒരേ ഭക്ഷണം ഒരുക്കി കഴിക്കാൻ പെരുന്നാൾ വിഭവങ്ങൾ നല്കി മാതൃക കാട്ടിയിരിക്കുകയാണ് കൂളിമാട് മഹല്ല് മുസ്ലിം ജമാഅത്ത് കമ്മിറ്റി. മതസ്ഥാപനങ്ങളുടെ നടത്തിപ്പിന് റമദാൻ മാസത്തിൽ നാട്ടുകാരിൽ നിന്ന് വിഭവസമാഹരണം നടത്തിയിരുന്ന പഴയ കാലം അതോടെ ഓർമയായി മാറി. ജാതി മത ഭേദമന്യേ 300 ഓളം വീടുകളിലാണ് കമ്മിറ്റി വക ഭക്ഷ്യവിഭവങ്ങൾ വീടുകളിൽ നേരിട്ടെത്തിച്ചു കൊടുത്തത്. പ്രളയ വേളയിലെ പെരുന്നാൾ ദിനത്തിൽ മുഴുവൻ നാട്ടുകാർക്കും പള്ളി അങ്കണത്തിൽ വെച്ച് പെരുന്നാൾ സൽക്കാരം നടത്തിയും വെള്ളപ്പൊക്ക ബാധിതർക്ക് താമസ സൗകര്യമൊരുക്കിയും നേരത്തെ മഹല്ല് കമ്മിറ്റി നാട്ടുകാരെ ഹൃദയത്തോട് ചേർത്ത് നിർത്തി ശ്രദ്ധ നേടിയിരുന്നു.

മഹല്ല് കമ്മിറ്റി പ്രസിഡണ്ട് കെ.എ.ഖാദർ മാസ്റ്റർ, സെക്രട്ടരി കെ.വീരാൻ കുട്ടി ഹാജി, ട്രഷറർ കെ ഖാലിദ്,വാർഡ് മെംബർ കെ.എ.റഫീഖ്, ടി.സി റഷീദ്,കെ ടി എ നാസർ, ഇ.കുഞ്ഞോയി , ടി.വി. മഹ്ബൂബ്, കെ.എം. ബശീർ ബാബു, കെ ഫൈസൽ, അമീർ എം വി, കെ.എം ആബിദലി, നസീഫ് ഇറക്കോട്, ഇക്ബാൽ ടീവി, ഹബീബ് കെ എന്നിവർ നേതൃത്വം നല്കി.

spot_img

Related Articles

Latest news