ഹെലികോപ്റ്റര്‍ അപകടത്തില്‍ സംയുക്ത സൈനിക മേധാവി ബിപിന്‍ റാവത്തും ഭാര്യ മധുലിക റാവത്തും മരിച്ചതായി വ്യോമയാന മന്ത്രാലയം റിപ്പോര്‍ട്ട് ചെയ്തു. ഇന്ന് ഉച്ചയ്ക്ക് ഊട്ടിക്കു സമീപം കൂനൂരില്‍ സൈനിക ഹെലികോപ്റ്റര്‍ തകര്‍ന്നാണ് അപകടം. ഹെലികോപ്റ്ററിൽ14 പേരാണ് ഉണ്ടായിരുന്നത്. വ്യോമസേനയുടെ റഷ്യന്‍ നിര്‍മിത എംഐ 17V5 ഹെലികോപ്റ്ററാണ് അപകടത്തില്‍പ്പെട്ടത്.
കുനൂരിലെ കാട്ടേരി ഫാമിനു സമീപത്താണ് അപകടമുണ്ടായത്.
അപകടത്തില്‍ പതിമൂന്ന് പേര് മരിച്ചതായാണ് ഒടുവില്‍ ലഭിക്കുന്ന വിവരം. രക്ഷപ്പെട്ടത് ഗ്രൂപ്പ് ക്യാപ്റ്റൻ വരുൺ സിംഗ് മാത്രമാണ്
പ്രദേശത്ത് പൊലീസും സൈനികരും നാട്ടുകാരും ചേര്‍ന്നായിരുന്നു രക്ഷാപ്രവര്‍ത്തനങ്ങൾ നടത്തിയത്.പല മൃതദേഹങ്ങളും കത്തിക്കരിഞ്ഞ നിലയിൽ തിരിച്ചറിയാൻ പറ്റാത്ത വിധമായിരുന്നു. അപകടത്തെ കുറിച്ച് വ്യോമസേന അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.മോശം കാലാവസ്ഥയായിരുന്നു അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക വിലയിരുത്തല്‍.