കോരപ്പുഴ പാലം ഉദ്‌ഘാടനം ഇന്ന് വൈകീട്ട്

കോരപ്പുഴ പാലം ഇന്ന് (ഫെബ്രുവരി 17 ബുധനാഴ്ച) വൈകീട്ട് 5 മണിക്ക് മന്ത്രി ജി സുധാകരൻ ഉദ്‌ഘാടനം ചെയ്യും.മന്ത്രി എ കെ ശശീന്ദ്രൻ,കെ ദാസൻ എം എൽ എ തുടങ്ങിയവർ പങ്കെടുക്കും.

കോഴിക്കോടിനെയും കണ്ണൂരിനെയും ബന്ധിപ്പിക്കുന്നതാണ് കോരപ്പുഴ പാലം. ഗതാഗത കുരുക്കുകൾക്ക് അറുതിവരുത്തുക എന്ന ലക്ഷ്യത്തോടെയാണ് 80 വർഷക്കാലം പഴക്കമുള്ള പാലം.

കിഫ്ബി പദ്ധതിയില്‍ ഉള്‍പ്പെടുത്തി 26 കോടി ചെലവഴിച്ച് കേരള റോഡ് ഫണ്ട് ബോര്‍ഡും ദേശീയപാതാ വിഭാഗവും ചേര്‍ന്നാണ് നിര്‍മ്മാണം നടത്തിയത്.
വീതി കൂട്ടി ഇരുവശത്തും നടപ്പാതകളോട് കൂടിയാണ് പുതിയ പാലം പണിതിട്ടുള്ളത്. 12 മീറ്റര്‍ വീതിയിലാണ് പാലം. വാഹനങ്ങള്‍ക്ക് പോവാനായി 7.5 മീറ്റര്‍ ക്യാരേജ് വേയും ഒന്നര മീറ്റര്‍ വീതിയില്‍ പാലത്തിന് രണ്ടു ഭാഗങ്ങളിലായി ഫുട്പാത്തും നിര്‍മിച്ചിട്ടുണ്ട്. കൂടാതെ തെരുവുവിളക്കും സ്ഥാപിക്കുന്നുണ്ട്

spot_img

Related Articles

Latest news