സീനിയര്‍ അത്ലറ്റിക് മീറ്റില്‍ കോട്ടയത്തിന് കിരീടം

തേഞ്ഞിപ്പലം : സംസ്ഥാന സീനിയര്‍ അത്ലറ്റിക് മീറ്റില്‍ നിലവിലെ ചാമ്പ്യന്‍മാരായ കോട്ടയം കിരീടം നിലനിര്‍ത്തി. പാല അല്‍ഫോന്‍സ കോളേജ്, ചങ്ങനാശേരി അസംപ്ഷന്‍ കോളേജുകളുടെ കരുത്തിലാണ് 206 പോയിന്റോടെ നേട്ടം.

എറണാകുളം (174), പാലക്കാട് (103) ടീമുകളാണ് രണ്ടും മൂന്നും സ്ഥാനങ്ങളില്‍.ജൂനിയറില്‍ പാലക്കാടും (482) ചാമ്പ്യന്‍പട്ടം നിലനിര്‍ത്തി. കോഴിക്കോട് (441) രണ്ടാമതും എറണാകുളം (375.5) മൂന്നാമതുമെത്തി.

അവസാനദിനം രണ്ടെണ്ണമടക്കം മീറ്റിലാകെ പത്ത് റെക്കോഡുകളാണ് സൃഷ്ടിക്കപ്പെട്ടത്. 18 വയസ്സില്‍ താഴെയുള്ളവരുടെ 110 മീറ്റര്‍ ഹര്‍ഡില്‍സില്‍ മലപ്പുറത്തിന്റെ മുഹമ്മദ് ഹനാന്‍ പുതിയ സമയം കണ്ടെത്തി (13.97 സെ.). 14 വയസ്സില്‍ താഴെയുള്ള പെണ്‍കുട്ടികളുടെ ട്രയാത്ത്ലണില്‍ കോട്ടയത്തിന്റെ അല്‍ഫോന്‍സ ട്രീസ ടെറിന്‍ (1715 പോയിന്റ്) റെക്കോർഡിട്ടു.

spot_img

Related Articles

Latest news