റിയാദിൽ ‘കോഴിക്കോടൻസ്’ ഓണവും സൗദി ദേശീയ ദിനവും ആഘോഷിച്ചു.

റിയാദ്:
റിയാദിലെ കോഴിക്കോട് സ്വദേശികളുടെ കൂട്ടായ്മയായ ‘കോഴിക്കോടൻസ്’ ഓണവും സൗദി ദേശീയ ദിനവും വിപുലമായി ആഘോഷിച്ചു. ഇരട്ടപ്പെരുമയും പാരമ്പര്യവും കലർന്ന ആഘോഷങ്ങൾ വിദേശത്തുള്ള പ്രവാസി സമൂഹത്തിന് ആത്മീയവും സാംസ്‌കാരികവുമായ പുതുഅനുഭവമായി.

എക്സിസ്റ്റ് 18 വാൻസ് ഇസ്‌ത്രയിൽ നടന്ന ഓണാഘോഷ പരിപാടി കോഴിക്കോടൻസ് ചീഫ് ഓർഗനൈസർ കബീർ നല്ലളം ഉത്ഘാടനം ചെയ്തു. സംഘടനയിലെ അംഗങ്ങളുടെ പ്രൊഫഷണൽ ഡിഗ്രി കരസ്ഥമാക്കിയ മക്കൾക്കുള്ള പുരസ്‌കാരങ്ങൾ നജീബ് മുസ്ല്യായാരകം, മിർഷാദ് ബക്കർ, അഡ്-ജലീൽ കിണശ്ശേരി, ലത്തീഫ് തെച്ചി എന്നിവർ വിതരണം ചെയ്തു.

സംഘടനയുടെ വിവിധ മേഖലകളിൽ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയത് അബ്ബാസ് വി.കെ.കെ, ബഷീർ പാരഗൺ, ഫൗണ്ടർ ഒബ്സെർവർ മുനീബ് പായൂർ, അഡ്മിൻ ലീഡ് റാഫി കൊയിലാണ്ടി, ഫാമിലി ലീഡ് മൊഹിയുദീൻ സഹീർ, ബിസിനസ് ലീഡ് മുജീബ് മൂത്താട്ട്, ചൈൽഡ് ലീഡ് റംഷി ഓമശേരി, സ്പോർട്സ് ലീഡ് പ്രസീദ്, ജീവകാരുണ്യ ലീഡ് ലത്തീഫ് ലക്സ എന്നിവർ ആയിരുന്നു.

ബത്ത മ്യൂസിയം പാർക്കിൽ നടന്ന സൗദി ദേശീയ ദിനാഘോഷം കോഴിക്കോടൻസ് ഫസ്റ്റ് ലേഡി ഫിജിന കബീർ കേക്ക് മുറിച്ച് ഉദ്ഘാടനം ചെയ്തു. പരിപാടികൾക്ക് ഷാലിമാ റാഫി, മുംതാസ് ഷാജു, സുമി ഷെഹീർ, ഷെറിൻ റംഷി, രജനി അനിൽ, സൽമ ഫാസിൽ, ജസീന സലാം എന്നിവർ നേതൃത്വം നൽകി.

കലാപരിപാടികളും കുടുംബസംഗമങ്ങളും നിറഞ്ഞ ആഘോഷം, മലയാളികളുടെ ഐക്യവും സൗഹൃദവും വിളിച്ചോതുന്നതായി പങ്കെടുത്തവർ അഭിപ്രായപ്പെട്ടു.

spot_img

Related Articles

Latest news