കോഴിക്കോട് ജില്ലാ പ്രവാസി അസോസിയേഷൻ ലോഗോ പ്രകാശനവും സൗജന്യ മെഡിക്കൽ ക്യാമ്പും സംഘടിപ്പിച്ചു

റിയാദ്: റിയാദിലെ തുമാമ അൽ ഫുർസാൻ വെച്ച് നൂറാനാ മെഡിക്കൽ സെൻററും കോഴിക്കോട് ജില്ലാ പ്രവാസി അസോസിയേഷനും സംയുക്തമായി ലേബർ ക്യാമ്പുകളിലെ തൊഴിലാളികൾക്ക് വേണ്ടി മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചത്. നൂറിൽപരം തൊഴിലാളികൾക്ക് മൊഡിക്കൽ പരിശോധനയും സൗജന്യമായി മരുന്നുകളും വിതരണം ചെയ്തു.സംഘടനയുടെ ലോഗോ പ്രകാശനം ഡോക്ടർ സഫീർ നിർവ്വഹിച്ചു.

സംഘടനാ പ്രവർത്തകരായ അസ്ലം പാലത്ത് ഷെറീക് തൈക്കണ്ടി,ഫൈസൽ ടി സി,ഗഫൂർ കൊയിലാണ്ടി,അർഷാദ്,മനാഫ്, നസീർ തൈക്കണ്ടി,ഫഹിം അസ്ലം,റാജു,ഷെരീഫ്,റെഫീക്,നദീം അസ്ലം എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.
നൂറാനാ മെഡിക്കൽ സെന്റെർ സുപ്പർവൈസർ ഫൈസൽ,ഡോ. സഫീർ ജിഷാ തോമസ്,കിരൺ (സിസ്റ്റർമ്മാർ) എന്നിവരുടെ സാനിധ്യത്തിൽ ക്യാമ്പ് വമ്പിച്ച വിജയമാക്കാൻ സാധിച്ചു.ആഴ്ചയിൽ ഒര് ദിവസം രോഗികളായ തൊഴിലാളികൾക്ക് മെഡിക്കൽ സെൻററിൽ വന്ന് പരിശോധനകൾ നടത്തി തിരിച്ച് പോവന്നും സൗജന്യമായി വാഹന സൗകര്യം ഒരുക്കുമെന്ന് ക്യാമ്പിൽ വെച്ച് നൂറാനാ മെഡിക്കൽ സെൻറർ സൂപ്പർവൈസർ ഫൈസൽ പ്രഖ്യാപിച്ചു.

spot_img

Related Articles

Latest news