റിയാദ്: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുൻമന്ത്രിയുമായ എം.ടി.പത്മയുടെ നിര്യാണത്തിൽ കോഴിക്കോട് ജില്ല റിയാദ് ഒ.ഐ.സി.സി അനുശോചിച്ചു.
കൊയിലാണ്ടി എം എല്‍ എ, കോഴിക്കോട് കോർപ്പറേഷൻ ജനപ്രതിനിധി, കോണ്‍ഗ്രസ് പാർട്ടിയുടെ വിവിധ ഭാരവാഹിത്തങ്ങള്‍ അടക്കം ഒട്ടേറെ പൊതുപ്രവർത്തന, ഭരണഘടന മേഖലകളില്‍ ശ്രദ്ധേയമായ പൊതുപ്രവർത്തനങ്ങൾ കാഴ്ചവെച്ച വ്യക്തിയായിരുന്നു അദ്ധേഹം.
കൊയിലാണ്ടിയില്‍ നിന്നും മത്സരിച്ച് നിയമസഭാ അംഗമായിരുന്ന അവർ, കേരളത്തിന്റെ വികസനത്തിനായി നിരവധി സംഭാവനകള്‍ നല്‍കിയിട്ടുണ്ട്.
ഫിഷറീസ്, ഗ്രാമവികസനം, രജിസ്ട്രേഷൻ എന്നീ പ്രധാന വകുപ്പുകള്‍ കൈകാര്യം ചെയ്ത അവർ, കേരളത്തിലെ മത്സ്യത്തൊഴിലാളികളുടെയും ഗ്രാമീണ ജനതയുടെയും ജീവിത നിലവാരം ഉയർത്തുന്നതിന് വേണ്ടിയും പ്രവർത്തിച്ച വ്യക്തിയായിരുന്നുവെന്ന് കോഴിക്കോട് ജില്ല റിയാദ് ഒ.ഐ.സി.സി അനുശോചന കുറിപ്പിൽ അഭിപ്രായപ്പെട്ടു.