മാറാട് കൂട്ടക്കൊലക്കേസ്: രണ്ട് പ്രതികൾക്ക് ജീവപര്യന്തം

മാറാട് കൂട്ടക്കൊലക്കേസിൽ കുറ്റക്കാരെന്ന് കണ്ടെത്തിയ രണ്ട് പ്രതികൾക്ക് ജീവപര്യന്തം. 95-ാം പ്രതി കോയമോൻ, 148-ാം പ്രതി നിസാമുദ്ദീൻ എന്നിവർക്കാണ് ശിക്ഷ വിധിച്ചത്.

സ്പർധ വളർത്തൽ, അന്യായമായി സംഘം ചേരൽ, സ്‌ഫോടക വസ്തു നിരോധന നിയമം എന്നിവ പ്രകാരം കോയമോനും, കൊലപാതകം, മാരകായുധവുമായി കലാപം, അന്യായമായി സംഘം ചേരൽ, ആയുധ നിരോധന നിയമം എന്നിവ പ്രകാരം നിസാമുദ്ദീനും കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയിരുന്നു.

2003 മെയ് രണ്ടിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. എട്ട് പേരാണ് രണ്ടാം മാറാട് കലാപത്തിൽ കൊല്ലപ്പെട്ടത്. വിചാരണ നേരിട്ട 139 പേരിൽ 63 പേരെ കോടതി നേരത്തെ ശിക്ഷിച്ചിരുന്നു.

പിന്നീട് 24 പേരെ ഹൈക്കോടതിയും ശിക്ഷിച്ചു. വിചാരണ നടക്കുമ്പോൾ കോയമോനും നിസാമുദ്ദീനും ഒളിവിലായിരുന്നു. 2010, 2011 കാലത്താണ് ഇവർ പിടിയിലായത്.

spot_img

Related Articles

Latest news