റിയാദ്: കോഴിക്കോട് സിവിൽ സ്റ്റേഷൻ സ്വദേശി റഹീസ് ബറാമി (32) റിയാദിലെ അൽഗാത്ത് മിദ്നബ് റോഡിൽ നടന്ന വാഹന അപകടത്തിൽ മരണപ്പെട്ടു. കൂടെ ഉണ്ടായിരുന്ന ഭാര്യ നിദ സഫറിനെ നിസാര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
റിയാദില്‍ ഐടി ടെക്‌നീഷ്യനായ റഹീസ്, മിദ്‌നബിലെ ജോലിസ്ഥലത്തേക്ക് പോകുന്നതിനിടെയാണ് അപകടമുണ്ടായത്. റഹീസ് സഞ്ചരിച്ച കാറും എതിരെ വന്ന മിനി ട്രക്കും തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ കാര്‍ പൂര്‍ണമായും തകര്‍ന്നു.
റഹീസിന്റെ മയ്യിത്ത് അൽഗാത്ത് ജനറൽ ഹോസ്പിറ്റലിൽ സൂക്ഷിച്ചിരിക്കുന്നു. തുടർ നടപടിക്രമങ്ങളുമായി കെഎംസിസിയുടെ നേതൃത്വത്തിൽ നടന്നുകൊണ്ടിരിക്കുന്നു.
പിതാവ്: അബ്ദുറഹിമാൻ ബറാമി മാതാവ്: രഹന
സഹാദരങ്ങൾ: റയാൻ ബറാമി, പരേതയായ റുഷ്ത ഫാത്തിമ.