രാമനാട്ടുകര നഗരത്തില്‍ പട്ടാപകല്‍ കത്തികാട്ടി ഭീഷണിപ്പെടുത്തി വയോധികയുടെ 2.5 പവൻ സ്വര്‍ണം പവന് കവര്‍ന്ന പരാതിയില്‍പൊലീസ് കേസ് റജിസ്റ്റര്‍ചെയ്തു. ചേല്രേമ്പ പോവുങ്ങല്ലക്ഷ്മിയുടെ (69)വളയും മാലയുംതട്ടിയെടുത്ത സംഭവത്തിലാണ്കേസ്.
കഴിഞ്ഞ ഏപ്രിലിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. നളന്ദ ആശുപ്രതി പരിസരത്തു നിന്നു വരികയായിരുന്ന സ്ത്രീയെ സമീപിച്ച അക്രമി കൊല്ലുമെന്നു ഭീഷണിപ്പെടുത്തി ഒരു പവന് വളയും ഒന്നര പവന്റെ മാലയുമാണു തട്ടിയെടുത്തത്. ജീവഭയം കാരണമായിരുന്നു ഇവര്‍ പരാതിപ്പെടാതിരുന്നത്. കഴിഞ്ഞ ദിവസം തമിഴ്നാട് സ്വദേശിയെ കത്തികാട്ടി ഭീഷണിപ്പെടുത്തിയ കേസില്‍പ്രതികളെ അറസ്റ്റ് ചെയ്തതോടെയാണ് ഇവര്‍ പൊലീസിനെ സമീപിച്ചത്.