പുത്തനുടുപ്പും പുസ്തകവും പദ്ധതി ആരംഭിച്ചു.

മുക്കം: കോഴിക്കോട് റൂറൽ സ്റ്റുഡന്റ് പോലീസ് വളണ്ടിയർ കോർപ്പ്സിന്റെ (എസ്.വി.സി) പുത്തനുടുപ്പും പുസ്തകവും പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം ആനയാംകുന്ന് വയലിൽ മോയി ഹാജി മെമ്മോറിയൽ ഹയർ സെക്കണ്ടറി സ്കൂളിൽ നടന്നു. രണ്ട് വർഷത്തെ പരിശീലനം കഴിഞ്ഞ് പാസ്സിംഗ് ഔട്ട് കഴിഞ്ഞ് വിവിധ മേഖലകളിൽ പഠിക്കുകയും, ജോലി ചെയ്യുകയും ചെയ്യുന്ന എസ്.പി.സി.കേഡറ്റുകളുടെ സംഘടനയാണ് സ്‌റ്റുഡന്റ് പോലീസ് വളണ്ടിയർ കോർപ്സ്. പഠനത്തിൽ മികവ് തെളിയിക്കാൻ നിർദ്ധന വിദ്യാർത്ഥികൾക്ക് സഹായം നൽകുന്ന പദ്ധതിയാണ് പുത്തനുടുപ്പും പുസ്തകവും

ആനയാംകുന്ന് സ്കൂളിലെ സ്‌റ്റുഡന്റ് പോലീസ് കേഡറ്റുകളുടെ നേതൃത്വത്തിൽ എടലമ്പാട്ട് കോളനിയിലെ വീടുകളിൽ പോയി പുത്തനുടുപ്പും പുസ്തകങ്ങളും വിതരണം ചെയ്തു. പരിപാടി കാരശ്ശേരി പഞ്ചായത്ത് മെമ്പർ കുഞ്ഞാലി മമ്പാട്ട് ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് സമാൻ ചാലൂളി അധ്യക്ഷനായി. സി.പി.ഒ ഇസ്ഹാഖ് കാരശ്ശേരി, എസ്.പി.സി. നോഡൽ ഓഫീസിലെ സീനിയർ സിവിൽ പോലീസ് ഓഫീസർ വി.എം.ഷൈനി, ഇ.കെ.അബ്ദുസ്സലാം, എസ്.വി.സി ജില്ലാ കമ്മറ്റി അംഗങ്ങളായ പി.കെ.അക്ഷയ് , കെ.അർജ്ജുൻ, പി.എസ്.നയന, ഡ്രിൽ ഇൻസ്ട്രക്ടർ പി.പി.ഷറഫുദ്ധീൻ തുടങ്ങിയവർ സംസാരിച്ചു.
ഹെഡ് മാസ്റ്റർ അനിൽ ശേഖർ സ്വാഗതവും എ.സി.പി.ഒ.ജസീല നന്ദിയും പറഞ്ഞു.

spot_img

Related Articles

Latest news