കോഴിക്കോടൻസ് കളിമുറ്റത്തിന് സമാപനം: സാമൂതിരി വാരിയേഴ്‌സ് ജേതാക്കൾ

റിയാദ്: റിയാദിലെ കോഴിക്കോട് നിവാസികളുടെ കൂട്ടായ്മയായ കോഴിക്കോടൻസ് സ്പോർട്സ് ഡേ സംഘടിപ്പിച്ചു. ചരിത്ര പുരുഷന്മാരെ ഓർത്തെടുത്ത് “കളിമുറ്റം” കായിക മേള ഏറെ ശ്രദ്ധേയമായി. കോഴിക്കോടൻസ് കുടുംബാംഗങ്ങൾ വീറോടെയും വാശിയോടെയും പങ്കെടുത്ത കായിക മേള വ്യത്യസ്തമായ മത്സരങ്ങൾ കൊണ്ട് വേറിട്ട അനുഭവമായി. പ്രവാസത്തിന്റെ തിരക്കുകൾക്കിടയിലും മനസ്സിനും ശരീരത്തിനും നവോന്മേഷം നൽകിയ പരിപാടിയിൽ കുട്ടികളും മുതിർന്നവരും ഒരു പോലെ പങ്കാളികളായി. മേളയുടെ മുന്നോടിയായി സംഘടിപ്പിച്ച മാർച്ച് പാസ്റ്റ് ഏറെ ആകർഷകമായി. സാമൂതിരി വാരിയേഴ്‌സ്, പഴശ്ശി വാരിയേഴ്‌സ്, തച്ചോളി വാരിയേഴ്‌സ്, മരക്കാർ വാരിയേഴ്‌സ് എന്നിങ്ങനെ കോഴിക്കോടുമായി ബന്ധപ്പെട്ട ചരിത്ര പുരുഷന്മാരുടെ പേരുകളിൽ രൂപപ്പെടുത്തിയ ടീമുകൾ വിവിധ വർണ്ണങ്ങളിലുള്ള ജഴ്സിയണിഞ്ഞാണ് മാർച്ച് പാസ്റ്റിൽ അണിനിരന്നത്.

കബീർ നല്ലളം നയിച്ച മഞ്ഞ ജേഴ്സി അണിഞ്ഞ അൽ വഫ സമുതിരി വാരിയേഴ്സ് ജേതാക്കൾ ആയപ്പോൾ ഹർഷാദ് ഫറോക് നയിച്ച പർപ്പിൾ ജേഴ്സിയിൽ ഇറങ്ങിയ എ.സി.എച്ച് മരക്കാർ വാരിയേർസ് റണ്ണേഴ്സ് ആയി. മൊഹിയുദ്ധീൻ സഹീർ ചേവായൂരിന്റെ നേതൃത്വത്തിൽ ചുവപ്പ് ജേഴ്സിയിൽ ഇറങ്ങിയ റോയൽ ഡ്രൈവ് തച്ചോളി വാരിയേഴ്സ് മൂന്നാം സ്ഥാനവും റാഫി കൊയിലാണ്ടി നയിച്ച പച്ച ജെയ്‌സി യിൽ ഇറങ്ങിയ എ.ജി.സി പഴശ്ശിവാരിയേഴ്സ് നാലാം സ്ഥാനവും കരസ്ഥമാക്കി. കോഴിക്കോടൻസ് സ്പോർട്സ് ലീഡ് പ്രഷീദ് തൈക്കൂട്ടത്തിൽ, വി.കെ.കെ അബ്ബാസ്‌ , മൈമൂന ടീച്ചർ, ഫൈസൽ പാഴൂർ, അനിൽ മാവൂർ, നജീബ് മുസ്ലിയാരകം,റംഷി ഓമശ്ശേരി എന്നിവർ മത്സരങ്ങൾ നിയന്ത്രിച്ചു. സ്പോർട്ട് സിനോടൊപ്പം പഴയകാല കളികളായ നൂറ്റാം കോൽ, പമ്പരം കറക്കൽ, പുളിങ്കുരു, കൊട്ടിക്കളി എന്നിവ കുട്ടികൾക്ക് വേണ്ടി പരിചയപ്പെടുത്തിയത് കുട്ടികളിൽ കൗതുകം ഉണ്ടാക്കി.

കായിക മത്സരത്തിലെ വിജയികൾക്കുള്ള സമ്മാനദാനം വിവിധ കലാപരിപാടികളോടെ അൽമാസ് ഓഡിറ്റോറിയത്തിൽ വെച്ചു നൽകുകയുണ്ടായി. മുനീബ് പാഴൂർ, കബീർ നല്ലളം, റാഫി കൊയിലാണ്ടി, ഷഹീൻ, നിബിൻ കൊയിലാണ്ടി , ഷമീം മുക്കം, ലത്തീഫ് ലക്സ എന്നിവർ അൽമാസ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിന് നേതൃത്വം നൽകി. ചടങ്ങിൽ ഫൈസൽ പുനൂർ നന്ദി പറഞ്ഞു.

spot_img

Related Articles

Latest news