ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്ക് ആദരവ് നൽകി ‘കോഴിക്കോടൻസ്’

കോഴിക്കോടൻസ് സംഘടിപ്പിച്ച പരീക്ഷാ വിജയികളെ ആദരിക്കൽ ചടങ്ങ് അറബ് കൺസൾട്ടിങ് ഹോം സി ഇ ഒ നജീബ് മുസ്ലിയാരകത്ത് ഉത്ഘാടനം ചെയ്യുന്നു.

റിയാദ്: കോഴിക്കോട് നിവാസികളുടെ കൂട്ടായ്മയായ ‘കോഴിക്കോടൻസ്’, സി ബി എസ് ഇ 10, 12, എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ആദരിച്ചു. മലാസ് അൽമാസ് ഓഡിറ്റോറിയത്തിൽ നടന്ന അനുമോദന ചടങ്ങ് ‘അറബ് കൺസൾറ്റൻഡ് ഹോം’ സി. ഇ. ഒ. നജീബ് മുസ്ലിയാരകത്ത് ഉത്ഘാടനം ചെയ്തു. കോഴിക്കോടൻസ് ചീഫ് ഓർഗനൈസർ റാഫി കൊയിലാണ്ടി അധ്യക്ഷനായിരുന്നു. വിജയികൾക്കുള്ള ഉപഹാരങ്ങൾ നിഷാദ് അൻവർ, റാഷിദ് കൊന്നെൻകാവിൽ, അബ്ദുൽ ലത്തീഫ് കൊടുവള്ളി, മുജീബ് താമരശ്ശേരി, അബ്ദുൽഗഫൂർ ചേന്നമംഗല്ലൂർ, റയീസ് കൊടുവള്ളി, സജീറ ഹർഷദ്, ഷാലിമ റാഫി, മുംതാസ് ഷാജു, ഫിജിന കബീർ, ആയിഷ മിർഷാദ്, ഉമ്മർ മുക്കം, മുസ്തഫ നെല്ലിക്കാപറമ്പ, നവാസ് ഓപീസ്, സി.ടി സഫറുള്ള എന്നിവർ വിതരണം ചെയ്തു. ചടങ്ങിൽ ഹസൻ ഹർഷദ് ഫറോക്ക്, സഹീർ മുഹ്‌യുദ്ധീൻ, മുജീബ് മൂത്താട്ട്, റംഷിദ്, മൈമൂന അബ്ബാസ് എന്നിവർ സംസാരിച്ചു. അഡ്മിൻ ലീഡ് കെസി ഷാജു സ്വാഗതവും ഫിനാൻസ് ലീഡ് ഫൈസൽ പൂനൂർ നന്ദിയും പറഞ്ഞു.

ആയിഷ സംറ, ഫെമിൻ ഫാത്തിമ, നിംശ മറിയം, ഫാത്തിമ ഇശ, ഹാനിയ ഫൈസൽ, ഹനിൻ ഫാത്തിമ, ഹസിം മുഹമ്മദ്, ആഷിഖ് റാഷിദ്, അഫ്രിൻ സി.ടി, ദർശീൽ അഹ്‌മദ്‌, ഫർഹാൻ അലി, നബീഹ് അബ്ദുൽ ലത്തീഫ്, നൈറ ഷഹ്ദാൻ, അബൂബക്കർ അഫ്‍ഷിൻ, ഫാത്തിമ ഹിബ, മുഹമ്മദ് ഹാഫിസ്‌, മുഹമ്മദ് റയ്യാൻ, ഫിദാൻ സാജിദ്, നെഹ്‌ന സലാം, ഖദീജ നിസ, ആയിഷ ജന്ന, റഷ സലാം എന്നിവരാണ് വിവിധ പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയത്.

⁠വിവിധ പരീക്ഷകളിൽ ഉന്നത വിജയം നേടിയവർക്കുള്ള ആദരവിന് അർഹരായ വിദ്യാർഥികൾ.

കോഴിക്കോടൻസ് സംഘടിപ്പിച്ച ‘എജ്യുസ്‌പോർട് ഫെസ്റ്റ്’ ചമ്പ്യാന്മാരായ ‘മാനാഞ്ചിറ’ ടീമിനുള്ള സ്വീകരണവും ചടങ്ങിനോടനുബന്ധിച്ച് നടന്നു. കോഴിക്കോടൻസ് വനിതാ അംഗങ്ങൾ കേക്ക് മുറിച്ച് സ്വീകരണം ഉത്ഘാടനം ചെയ്തു. ഫെസ്റ്റ് ജൂറി അംഗങ്ങൾക്കുള്ള സർട്ടിഫിക്കറ്റ് സുഹാസ് ചേപ്പാലി, മുനീബ് പാഴൂർ എന്നിവർ വിതരണം ചെയ്തു. ജൂറിമാരായ വി. കെ. കെ. അബ്ബാസ്, കെസി ഷാജു, അനിൽ മാവൂർ, കബീർ നല്ലളം, മൈമൂന അബ്ബാസ് എന്നിവർ സർട്ടിഫിക്കറ്റുകൾ ഏറ്റുവാങ്ങി.

spot_img

Related Articles

Latest news