റിയാദ്: കോഴിക്കോട് നിവാസികളുടെ കൂട്ടായ്മയായ ‘കോഴിക്കോടൻസ്’ ബലിപെരുന്നാൾ വിവിധ പരിപാടികളോടെ ആഘോഷിച്ചു. മലാസ് അൽമാസ് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ അഡ്വ. അബ്ദുൽ ജലീൽ പെരുന്നാൾ സന്ദേശം കൈമാറി.
ഇബ്രാഹിം നബിയുടെ ത്യാഗപൂർണമായ ജീവിത സന്ദേശം ഓരോ വ്യെക്തികളുടെയും സ്വന്തം ജീവിതത്തിൽ മാതൃകയാക്കി പിന്തുടരണമെന്ന് അദ്ദേഹം ഉത്ബോധിപ്പിച്ചു. കോഴിക്കോടൻസ് ചീഫ് ഓർഗനൈസർ റാഫി കൊയിലാണ്ടി അധ്യക്ഷനയിരുന്നു. മുനീബ് പഴുർ, മുജീബ് മൂത്താട്ട്, അനിൽ മാവൂർ, ബഷീർ പാലക്കുറ്റി, സലീം ചാലിയം, മിർഷാദ് ബക്കർ എന്നിവർ സംസാരിച്ചു. കുട്ടികൾക്കുള്ള ‘ഈദിയ’ പാരിതോഷികം മുൻ ചീഫ് ഓർഗനൈസർ സഹീർ മുഹ്യുദ്ധീൻ വിതരണം ചെയ്തു. പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് പോകുന്ന കോഴിക്കോടൻസ് മെമ്പർ ഷാഹിർ സിറ്റിഫ്ലറിനും കുടുംബത്തിനുമുള്ള യാത്രയയപ്പും പരിപാടയിൽ നടന്നു.
അഡ്മിൻ ലീഡ് കെ.സി. ഷാജു സ്വാഗതം പറഞ്ഞു. ഹസൻ ഹർഷദ്, കബീർ നല്ലളം, പ്രഷീദ്, പി.കെ. റംഷിദ്, മുഹമ്മദ് ഷഹീൻ, അബ്ദുസ്സലാം ഒറ്റക്കണ്ടത്തിൽ, ഫാസിൽ വെങ്ങാട്ട്, സി. ടി. സഫറുള്ള എന്നിവർ നേതൃത്വം നൽകി.