കെപിസിസി നേതാക്കൾ സൗദിയിലെത്തി: ഇന്ന് വൈകിട്ട് റിയാദ് ഭാരവാഹികളുമായി കൂടികാഴ്ച

റിയാദ്: കെപിസിസി പ്രസിഡന്റിന്റെ നിർദ്ദേശ പ്രകാരം ഹൃസ്വ സന്ദർശനത്തിന് സൗദിയയിലെത്തിയ സൗദി ഒഐസിസി ചുമതലയുള്ള കെപിസിസി ജനറൽ സെക്രട്ടറിമാരായ അഡ്വ പഴകുളം മധു , പി.എ സലിം എന്നിവരെ റിയാദ് എയർപോർട്ടിൽ ഒഐസിസി സെൻട്രൽ കമ്മിറ്റി ഭാരവാഹികൾ ഊഷ്മളമായ സ്വീകരണം നൽകി. ഒഐസിസിയുടെ സംഘടന സംവിധാനം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി സൗദിയിലെ എല്ലാ പ്രാവശ്യകളിലുമുള്ള ഒഐസിസി നേതാക്കന്മാരെ നേരിൽ കണ്ടു വിവരങ്ങൾ ശേഖരിക്കുക എന്നുള്ളതാണ് ഈ സന്ദർശനത്തിന്റെ പ്രധാന ഉദ്ദേശം.

റിയാദ് കിങ് ഖാലിദ് അന്താരാഷ്ട്ര വിമാന താവളത്തിൽ ഇന്ന് പുലർച്ച എത്തിയ ഇരുവരേയും ഒഐസിസി സെൻട്രൽ കമ്മിറ്റി പ്രസിഡണ്ട് അബ്ദുള്ള വല്ലാഞ്ചിറയുടെ നേതൃത്വത്തിൽ സ്വീകരിച്ചു. ഒഐസിസി മിഡിൽ ഈസ്റ്റ് കൺവീനർ കുഞ്ഞി കുമ്പള ,ഫൈസൽ ബഹസ്സൻ,സലിം കളക്കര ,നൗഫൽ പാലക്കാടൻ,നവാസ് വെള്ളിമാട്കുന്ന് ,റഷീദ് കൊളത്തറ,റസാഖ് പൂക്കോട്ടുംപാടം,ഷാജി സോണ,റഹ്മാൻ കൊല്ലം, സൈഫ് കായംങ്കുളം,കെ കെ തോമസ്,സാബിർ കോട്ടയം തുടങ്ങിയവർ സന്നിഹിതരായിരുന്നു. ഇന്ന് വൈകിട്ട് 7.30 ന് സബർമതിയിൽ വെച്ച് നടക്കുന്ന ഭാരവാഹികളുടെയും നേതാക്കളുടെയും യോഗത്തിൽ ഇരുവരും സംബന്ധിക്കും.

 

spot_img

Related Articles

Latest news