കെ​പി​സി​സി രാ​​​ഷ്‌​​​ട്രീ​​​യ​കാ​ര്യ സ​മി​തി ഇ​ന്ന്

തി​രു​വ​ന​ന്ത​പു​രം: കെ. ​സു​ധാ​ക​ര​ന്‍ കെ​പി​സി​സി പ്ര​സി​ഡ​ന്‍റാ​യ ശേ​ഷം ചേ​രു​ന്ന ആ​ദ്യ കെ​പി​സി​സി രാ​​​ഷ്‌​​​ട്രീ​​​യകാ​ര്യ സ​മി​തി​യോ​ഗം ഇ​ന്നു ചേ​രും. കെ​പി​സി​സി ഡി​സി​സി പു​നഃ​സം​ഘ​ട​ന​യ്ക്കാ​യി മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ ത​യാ​റാ​ക്കു​ന്ന​താ​ണ് രാ​​​ഷ്‌​​​ട്രീ​​​യ​കാ​ര്യ സ​മി​തി​യി​ലെ മു​ഖ്യ ച​ര്‍​ച്ചാവി​ഷ​യം.

നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ അ​ട​ക്കം പ​രാ​ജ​യ​പ്പെ​ട്ട​വ​രെ കെ​പി​സി​സി ഭാ​ര​വാ​ഹി പ​ട്ടി​ക​യി​ല്‍ ഉ​ള്‍​പ്പെടുത്ത​ണോ? ത​ദ്ദേ​ശ സ്ഥാ​പ​ന തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ പ​രാ​ജ​യ​പ്പെ​ട്ട​വ​രെ ഡി​സി​സി ഭാ​ര​വാ​ഹി​ക​ളാ​യി പ​രി​ഗ​ണി​ക്കേ​ണ്ട​തു​ണ്ടോ തു​ട​ങ്ങി​യ കാ​ര്യ​ങ്ങ​ള്‍ ഇ​ന്നുച്ച​ക​ഴി​ഞ്ഞു മൂ​ന്നി​നു ചേ​രു​ന്ന കെ​പി​സി​സി രാ​​​ഷ്‌​​​ട്രീ​​​യകാ​ര്യ സ​മി​തി ച​ര്‍​ച്ച ചെ​യ്യും.

കെ​പി​സി​സി​യി​ല്‍ വ​ര്‍​ക്കിം​ഗ് പ്ര​സി​ഡ​ന്‍റു​മാ​രും വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​രും ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി​മാ​രും അ​ട​ക്കം കാ​ര്യ​ക്ഷ​മ​മാ​യി പ്ര​വ​ര്‍​ത്തി​ക്കാ​ന്‍ ക​ഴി​യു​ന്ന 20-25 ഭാ​ര​വാ​ഹി​ക​ള്‍ മ​തി​യെ​ന്ന അ​ഭി​പ്രാ​യ​മാ​ണു സു​ധാ​ക​ര​നു​ള്ള​ത്.

നി​ര്‍​വാ​ഹ​ക സ​മി​തി അം​ഗ​ങ്ങ​ള്‍ അ​ട​ക്കം പ​രാ​മ​വ​ധി 50 പേ​ര്‍. ഡി​സി​സി​ക​ളി​ലും ഭാ​ര​വാ​ഹി​ക​ളു​ടെ എ​ണ്ണം കു​റ​യ്ക്കും. കാ​ര്യ​ക്ഷ​മ​മാ​യി പ്ര​വ​ര്‍​ത്തി​ക്കു​ന്ന​വ​രെ ഉ​ള്‍​പ്പെ​ടു​ത്തി​യും ജം​ബോ ക​മ്മി​റ്റി​യെ പി​രി​ച്ചു​വി​ട്ടും പു​നഃ​സം​ഘ​ട​ന വേ​ണ​മെ​ന്ന​താ​ണു ഹൈ​ക്ക​മാ​ന്‍​ഡി​ന്‍റെ​യും നി​ര്‍​ദേ​ശം.

യു​വാ​ക്ക​ള്‍​ക്കു കൂ​ടു​ത​ല്‍ പ​രി​ഗ​ണ​ന ന​ല്‍​ക​ണോ അ​തോ മു​തി​ര്‍​ന്ന നേ​താ​ക്ക​ള്‍​ക്കാ​ണോ ഭാ​ര​വാ​ഹിപ്പട്ടിക​യി​ല്‍ മു​ന്‍​തൂ​ക്കം ന​ല്‍​കേ​ണ്ട​ത്, എ​ത്ര വ​യ​സു​വ​രെ​യു​ള്ള​വ​രെ കെ​പി​സി​സി, ഡി​ഡി​സി ഭാ​ര​വാ​ഹി പ​ട്ടി​ക​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്താം തു​ട​ങ്ങി​യ കാ​ര്യ​ങ്ങ​ളും ച​ര്‍​ച്ച ചെ​യ്യും. ഗ്രൂ​പ്പ്‌ നേ​താ​ക്ക​ളു​ടെ അ​ഭി​പ്രാ​യംകൂ​ടി ഇ​ക്കാ​ര്യ​ങ്ങ​ളി​ല്‍ തേ​ടു​ന്നു​ണ്ട്.

ഇ​തോ​ടൊ​പ്പം ഒ​രാ​ള്‍​ക്ക് ഒ​രു പ​ദ​വി അ​ട​ക്ക​മു​ള്ള നി​ര്‍​ദേ​ശ​ങ്ങ​ളും ച​ര്‍​ച്ച​യാ​കും. മ​രം കൊ​ള്ള​യി​ല​ട​ക്കം സ​ര്‍​ക്കാ​രി​നെ​തി​രേ സ്വീ​ക​രി​ക്കേ​ണ്ട സ​മ​ര​പ​രി​പാ​ടി​ക​ളും യോ​ഗം ച​ര്‍​ച്ച ചെ​യ്യും. കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ള്‍​ക്കെ​തി​രേ രാ​​​ഷ്‌​​​ട്രീ​​​യ ആ​ക്ര​മ​ണ​മു​ണ്ടാ​യാ​ല്‍ നേ​തൃനി​ര​യി​ല്‍നി​ന്നു കൂ​ട്ടാ​യ പ്ര​ത്യാ​ക്ര​മ​ണ​മോ പ്ര​തി​രോ​ധ​മോ വേ​ണ​മെ​ന്ന അ​ഭി​പ്രാ​യ​വും ഉ​യ​രു​ന്നു​ണ്ട്.

ക​ഴി​ഞ്ഞ ദി​വ​സം ബ്ര​ണ്ണ​ന്‍ കോ​ള​ജ് വി​ഷ​യ​ത്തി​ല്‍ സു​ധാ​ക​ര​നും മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നും ത​മ്മി​ലു​ണ്ടാ​യ വാ​ക്പോ​രും ഇ​തു​സം​ബ​ന്ധി​ച്ച്‌ ഏ​തു ഭാ​ഗ​ത്തു നി​ന്നൊ​ക്കെ പ്ര​തി​രോ​ധം തീ​ര്‍​ക്കാ​നാ​യി തു​ട​ങ്ങി​യ കാ​ര്യ​ങ്ങ​ളും ച​ര്‍​ച്ച​യാ​കും.

spot_img

Related Articles

Latest news