റിയാദ്: ഹ്രസ്വ സന്ദർശനാർത്ഥം റിയാദിലെത്തിയ കെ.പി.സി.സി അംഗവും കോൺഗ്രസ് നേതാവുമായ ആദം മുൽസിക്ക് റിയാദ് കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഒഐസിസി റിയാദ് കോഴിക്കോട് ജില്ല കമ്മിറ്റി ആക്ടിംഗ് പ്രസിഡന്റ് ഒമർ ഷരീഫിന്റെ നേതൃത്വത്തിൽ ഭാരവാഹികൾ സ്വീകരണം നൽകി. ചടങ്ങിൽ സെൻട്രൽ കമ്മിറ്റി മീഡിയ കൺവീനർ അശ്റഫ് മേച്ചേരി, ജില്ല ഭാരവാഹികളായ ഹർഷാദ് എം.ടി, ഷിഹാബ് കൈതപൊയിൽ, നിഷാദ് കുഞ്ഞിപ്പ, നിഹാൽ തുടങ്ങിയവർ സന്നിഹിതരായി.