അഡ്വ: അനിൽ ബോസിന് റിയാദ് വിമാനത്താവളത്തിൽ ഒ ഐ സി സി ഭാരവാഹികൾ ഊഷ്മള സ്വീകരണം നൽകി

കെപിസിസി വക്താവ് അഡ്വ: അനിൽ ബോസിന് റിയാദ് അന്തരാഷ്ട്ര വിമാനത്താവളത്തിൽ ഒ ഐ സി സി റിയാദ് സെൻട്രൽ കമ്മിറ്റി ആക്റ്റിംഗ് പ്രസിഡന്റ് സജീർ പൂന്തുറയുടെ നേതൃത്വത്തിൽ ഭാരവാഹികൾ സ്വീകരണം നൽകുന്നു.

റിയാദ്: ഒ ഐ സി സി റിയാദ് സെൻട്രൽ കമ്മിറ്റി സംഘടിപ്പിക്കുന്ന ഉമ്മൻ ചാണ്ടി അനുസ്മരണ പരിപാടിയിൽ സംബന്ധിക്കുന്നതിനായി നാട്ടിൽ നിന്നും ഹൃസ്വ സന്ദർശനാർത്ഥം റിയാദിൽ എത്തിയ കെപിസിസി വക്താവ് അഡ്വ: അനിൽ ബോസിന് റിയാദ് അന്തരാഷ്ട്ര വിമാനത്താവളത്തിൽ ഒ ഐ സി സി റിയാദ് സെൻട്രൽ കമ്മിറ്റി ആക്റ്റിംഗ് പ്രസിഡന്റ് സജീർ പൂന്തുറയുടെ നേതൃത്വത്തിൽ ഭാരവാഹികൾ ചേർന്ന് ഊഷ്മള സ്വീകരണം നൽകി.ചടങ്ങിൽ ഭാരവാഹികളായ റഹിമാൻ മുനമ്പത്ത്, മുഹമ്മദലി മണ്ണാർക്കാട്, അമീർ പട്ടണത്ത്,യഹിയ കൊടുങ്ങല്ലൂർ,ഷാനവാസ് മുനമ്പത്ത്, ശരത് സ്വാമിനാധൻ,തൽഹത്ത് തൃശൂർ, മൊയ്‌ദീൻ മണ്ണാർക്കാട് സന്നിഹിതരായി.

ഇന്ന് വൈകിട്ട് ഏഴു മണിക്ക് റിയാദ് അപ്പോളോ ഡി പാലസ് ഓഡിറ്റത്തിൽ വെച്ച് നടക്കുന്ന ‘ഓർമ്മയിൽ ഒസി’ എന്ന പരിപാടിയിൽ കെപിസിസി വക്താവ്  അഡ്വ: അനിൽ ബോസ് അനുസ്മരണ പ്രഭാഷണം നടത്തും. ചടങ്ങിൽ ഭാരവാഹികളും പ്രവർത്തകരടക്കം നിരവധി പേർ സംബന്ധിക്കും.

spot_img

Related Articles

Latest news