കെ പി സി സി രാഷ്ട്രീയകാര്യ സമിതിയിൽ നിന്നും വിഎം സുധീരൻ രാജിവച്ചു

തിരുവനന്തപുരം: കെ.പി.സി.സി മുൻ പ്രസിഡന്‍റും കോൺഗ്രസ്​ നേതാവുമായ വി.എം.സുധീരൻ പാർട്ടി രാഷ്​ട്രീയകാര്യസമിതിയിൽ നിന്ന്​ രാജിവെച്ചു. പ്രസിഡന്‍റ്​ കെ.സുധാകരന്​ സുധീരൻ രാജി​ക്കത്ത്​ കൈമാറി. കെ.പി.സി.സി പുനഃസംഘടനയുമായി ബ​ന്ധപ്പെട്ടാണ്​ രാജിയെന്നാണ്​ സൂചന.

ശാരീരിക അസ്വസ്ഥതകളുണ്ടെന്ന്​ ​സുധാകരനെ ഫോണിൽ അറിയിച്ചുവെന്നാണ്​ റിപ്പോർട്ട്​. കോൺഗ്രസിന്‍റ സാധാരണ പ്രവർത്തനകനായി തുടരുമെന്ന്​ വി.എം.സുധീരൻ പറഞ്ഞു. പുനഃസംഘടനയുമായി ബന്ധപ്പെട്ട്​ സുധീരന്​ അതൃപ്​തിയുണ്ടെന്നാണ്​ സൂചന. പുനഃസംഘടനയിൽ മുതിർന്ന നേതാക്കളുടെ അഭിപ്രായം പാർട്ടി പരിഗണിക്കുന്നില്ലെന്ന പരാതി സുധീരനുണ്ടായിരുന്നു.ഗ്രൂപ്പുകൾ നൽകുന്ന ലിസ്റ്റ്​ അംഗീകരിക്കണ​മെന്നല്ല താൻ പറയുന്നതെന്നും മുതിർന്ന നേതാക്കളുടെ അഭിപ്രായം കൂടി തേടണമെന്നാണ്​ ആവശ്യപ്പെടുന്നതെന്നും സുധീരൻ വ്യക്​തമാക്കിയിരുന്നു. കെ.പി.സി.സി പുനഃസംഘടനാ ചർച്ച സജീവമായിരി​െക്ക സംസ്ഥാനത്തി​െൻറ ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറി താരിഖ് അൻവർ ശനിയാഴ്​ച കേരളത്തിലെത്തുന്നുണ്ട്​. പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ ഉൾപ്പെടെയുള്ളവരുമായി അദ്ദേഹം ചർച്ച ചെയ്​തു.

അതേസമയം, കെപിസിസി പുനസംഘടന ചര്‍ച്ച ചെയ്യാന്‍ ഹൈക്കമന്‍ഡ് സംഘങ്ങള്‍ ഇന്ന് സംസ്ഥാനത്തെത്തും. കേരളത്തിലെത്തുന്ന എഐസിസി ജനറല്‍ സെക്രട്ടറി താരീഖ് അന്‍വറിന്റെ നേതൃത്വത്തിലുള്ള സംഘം നാളെ കോണ്‍ഗ്രസ് നേതാക്കളുമായി ആശയവിനിമയം നടത്തും. പുനസംഘടന വേഗത്തില്‍ പൂര്‍ത്തിയാക്കാനാണ് ഹൈക്കമന്‍ഡിന്റെ തീരുമാനം. ഇതിന്റെ ഭാഗമായി മുതിര്‍ന്ന നേതാക്കള്‍ക്കൊപ്പം ഡിസിസി അധ്യക്ഷന്മാര്‍ ജനപ്രതിനിധികള്‍ ജില്ലകളിലെ പ്രധാന നേതാക്കള്‍ എന്നിവരുമായി ചര്‍ച്ച നടത്തും.സംസ്ഥാനത്ത് കെ.സി വേണുഗോപാല്‍ ഗ്രൂപ്പിന് അമിത പ്രാധാന്യം നല്‍കുന്നതായി പരാതി ഉയര്‍ന്നിരുന്നു. ഇക്കാര്യം ചൂണ്ടിക്കാണിച്ചു കൊണ്ട് മുതിര്‍ന്ന നേതാക്കള്‍ ഉള്‍പ്പെടെയുളളവര്‍ സോണിയ ഗാന്ധിയോട് പരാതി ഉന്നയിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് തര്‍ക്കങ്ങള്‍ ഇല്ലാതെ പുനസംഘടന പൂര്‍ത്തിയാക്കണമെന്ന നിര്‍ദ്ദേശമാണ് സോണിയ ഗാന്ധി താരീഖിന് നല്‍കിയിരിക്കുന്നത്. മൂന്ന് ദിവസം സംസ്ഥാനത്ത് തുടരുന്ന സംഘം ചൊവ്വാഴ്ച്ച ഡല്‍ഹിക്ക് തിരിക്കും. എ.ഐ.സി.സി സെക്രട്ടറിമാരായ പി.വി. മോഹന്‍, ഐവാന്‍ ഡിസൂസ, വിശ്വനാഥ് പെരുമാള്‍ എന്നിവരാണ് താരീഖിനൊപ്പം സംഘത്തിലുളളത്

spot_img

Related Articles

Latest news