കെ.പി.സി.സി വയനാട് പുനരധിവാസപദ്ധതി: റിയാദ് ഒഐസിസി സഹായധനം കൈമാറി

വയനാട് ദുരിതാശ്വാസ ഫണ്ടിലേക്ക് റിയാദ് ഒഐസിസി സെൻട്രൽ കമ്മിറ്റി സ്വരൂപിച്ച പതിനാറ് ലക്ഷത്തി ഒരുനൂറു രൂപയുടെ ചെക്ക് ഒഐസിസി സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് അബ്ദുല്ല വല്ലാഞ്ചിറ എഐസിസി സംഘടന ജനറൽ സെക്രട്ടറി കെ.സി . വേണുഗോപാലിന് കൈമാറുന്നു.

കോഴിക്കോട് / റിയാദ്: വയനാട് പുനരധിവാസത്തിന്റെ ഭാഗമായി ദുരന്തത്തിൽ വീടുകൾ നഷ്ട്ടപ്പെട്ട കുടുംബത്തിന് കെപിസിസി നിർമ്മിച്ച് നൽകുന്ന വീടുകളുടെ സഹായത്തിലേക്ക് റിയാദ് ഒഐസിസി സെൻട്രൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ബിരിയാണി ചലഞ്ച് നടത്തി കണ്ടെത്തിയ പതിനാറ് ലക്ഷത്തി ഒരുനൂറ് രൂപ കാലിക്കറ്റ് യൂണിവേഴ്സിറ്റി സെമിനാറിൽ വെച്ച് നടന്ന പരിപാടിയിൽ എ.ഐ.സി.സി സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി കെസി വേണുഗോപാലിന് റിയാദ് ഒ.ഐ.സി.സി സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് അബ്ദുള്ള വല്ലാഞ്ചിറ കൈമാറി.

ചടങ്ങിൽ കെ.പി.സി.സി മുൻ പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ, എം.എൽ.എ മാരായ എ.പി അനിൽ കുമാർ, ടി.സിദ്ധീഖ്, മലപ്പുറം ഡിസിസി പ്രസിഡന്റ് വി.എസ് ജോയി,ഒ.ഐ.സി.സി ഭാരവാഹികളായ സലീം കളക്കര, മുഹമ്മദലി മണ്ണാർക്കാട്, സക്കീർ ധാനത്ത്,മജു സിവിൽ സ്റ്റേഷൻ, മൊയ്തീൻ മണ്ണാർക്കാട്, ഹുസൈൻ ചുള്ളിയോട്, ഹാരിസ് ബാബു എന്നിവർ സന്നിഹിതരായി.

spot_img

Related Articles

Latest news