മൊറയൂർ: ‘കോവിഡ് പ്രതിസന്ധിയിൽ ഒരു കൈതാങ്ങ്’ കാമ്പയിനിെൻറ ഭാഗമായി മൊറയൂർ യൂണിറ്റി പാലിയേറ്റീവ് കെയർ ക്ലിനികിന് കെ പി എസ് ടി എ (കേരള പ്രദേശ് സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ) സ്പോൺസർ ചെയ്യുന്ന വീൽ ചെയർ, സ്പ്രെയർ തുടങ്ങിയ മെഡിക്കൽ ഉപകരണങ്ങൾ എം ഉബൈദൂള്ള എം എൽ എ യിൽ നിന്ന് യൂണിറ്റി പാലിയേറ്റീവ് കെയർ സൊസൈറ്റി വൈസ് ചെയർമാൻ വി പി ജമാലുദ്ദീൻ സ്വീകരിച്ചു. കെ പി എസ് ടി എ
സംസ്ഥാന കമ്മറ്റി അംഗം ശശിധരൻ അരിഞ്ചീരി, ജില്ലാ കമ്മിറ്റി അംഗം ബിജു മോൻ,സബ് ജില്ലാ പ്രസിഡൻറ് ടി പി മുകേഷ്, സബ് ജില്ലാ സെക്രട്ടറി സുബ്രമണ്യൻ, മണ്ധലം കേൺഗ്രസ് പ്രസിഡൻറ് അജ്മൽ ആനത്താൻ,യൂണിറ്റി പാലിയേറ്റീവ് കെയർ വൈസ് ചെയർമാൻ വി പി ജമാലുദ്ദീൻ തുടങ്ങിയവർ സംസാരിച്ചു സംസ്ഥാന കമ്മിറ്റി അംഗംകെ പി പ്രസാദ് അധ്യക്ഷത വഹിച്ചു, സാബിൻ സെബ്സ്റ്റ്യൻ സ്വാഗതവും സി കെ മമ്മദ് നന്ദിയും പറഞ്ഞു.