കണ്ണൂര്‍ : മുഖ്യമന്ത്രി പിണറായി വിജയനെതിരെ ധര്‍മടത്ത് മത്സരിക്കാന്‍ തയാറാണെന്ന് കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റും എംപിയുമായ കെ. സുധാകരന്. പ്രാദേശിക നേതാക്കളും പ്രവര്‍ത്തകരും ഇക്കാര്യം തന്നോട് ആവശ്യപ്പെട്ടുവെന്നും സുധാകരന് വ്യക്തമാക്കി.
ഹൈക്കമാന്‍ഡ് ആവശ്യപ്പെട്ടാല്‍ മത്സരിക്കാന്‍ തായാറാണ്. ഇക്കാര്യത്തില്‍ ഉമ്മന്‍ചാണ്ടിയുമായി സംസാരിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം, വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മ മത്സരിക്കുകയാണെങ്കില്‍ പിന്തുണയ്ക്കുമെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന് അറിയിച്ചിരുന്നു. എന്നാല്‍ ഈ തീരുമാനത്തിനെതിരെ ശക്തമായ എതിര്‍പ്പുയര്‍ന്ന സാഹചര്യത്തിലാണ് സുധാകന്റെ പേര് പ്രവര്‍ത്തകര്‍ ഉയര്‍ത്തിക്കാട്ടുന്നത്.