മൊബൈല്‍ ആപ്പിറക്കി കെഎസ്‌ഇബി

തിരുവനന്തപുരം : സേവനം അതിവേഗത്തിലാക്കാന്‍ മൊബൈല്‍ ആപ്പിറക്കി കെഎസ്‌ഇബി. 1912 എന്ന ടോള്‍ഫ്രീ നമ്പറിൽ വിളിച്ച്‌ രജിസ്റ്റര്‍ ചെയ്യുന്നതോടെ ആപ്പ് പണിതുടങ്ങും.

എല്‍ടി കണക്ഷന്‍, കണക്ടഡ്, കോണ്‍ടാക്‌ട് ലോഡ് മാറ്റം, ഫെയ്സ് മാറ്റം, ഉടമസ്ഥാവകാശ മാറ്റം, വൈദ്യുതി ലൈന്‍, മീറ്റര്‍ മാറ്റിസ്ഥാപിക്കല്‍ തുടങ്ങി എല്ലാത്തിനും ആപ്പില്‍ സ്വിച്ചിട്ടപോലെ പരിഹാരമുണ്ട്. സ്ഥലപരിശോധനയ്ക്ക് എത്തുന്ന ഉദ്യോഗസ്ഥര്‍ക്ക് അപേക്ഷകന്റെ രേഖകള്‍ അപ്പോള്‍ത്തന്നെ അപ്ലോഡ് ചെയ്യാനുമാകും.

നടപടി എസ്‌എംഎസായി ഉപയോക്താവിന് ലഭിക്കുമെന്നതും പ്രത്യേകതയാണ്. ഓഫീസ് കയറിയിറങ്ങാതെതന്നെ സേവനം ജനങ്ങളിലേക്കെത്തുന്നു എന്നതാണ് പ്രധാനനേട്ടം. ‘സേവനം വാതില്‍പ്പടിയില്‍’ പദ്ധതി കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരാണ് നടപ്പാക്കിയത്.

അപേക്ഷ രജിസ്റ്റര്‍ ചെയ്യാന്‍ ഫീസാവശ്യമില്ല. നിരവധിയിടങ്ങളില്‍ പദ്ധതി നിലവില്‍വന്നു. ജൂണില്‍ മാത്രം 957 സര്‍വീസ് കണക്ഷന്‍ ഇതു വഴി നല്‍കി. 3121 മറ്റ് സേവനവും ലഭ്യമാക്കി. സംസ്ഥാന വ്യാപകമായി ഈ മാസം യാഥാര്‍ഥ്യമാകും.

spot_img

Related Articles

Latest news