ആലപ്പുഴ കളർകോട് ചങ്ങനാശ്ശേരി ജംഗ്ഷനില്‍ വാഹനാപകടം.കെഎസ്‌ആർടിസി ബസും കാറും കൂട്ടിയിടിച്ച് അഞ്ചു പേർക്ക് ദാരുണാന്ത്യം.കണ്ണൂർ സ്വദേശി മുഹമ്മദ് ജബ്ബാർ, ലക്ഷദ്വീപ് സ്വദേശി ദേവാനന്ദ്, മുഹമ്മദ് ഇബ്രാഹിം, പാലക്കാട് സ്വദേശി ശ്രീദീപ്, ആലപ്പുഴ സ്വദേശി ആയുഷ് ഷാജി എന്നിവരാണ് മരിച്ചത്. വണ്ടാനം മെഡിക്കല്‍ കോളേജിലെ ഒന്നാം വർഷ വിദ്യാർത്ഥികളാണ് അപകടത്തില്‍പ്പെട്ടത്.കാറില്‍ ഉണ്ടായിരുന്ന ഏഴ് യുവാക്കളെ ഗുരുതര പരിക്കുകളോടെ വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഇതില്‍ അഞ്ചുപേരാണ് മരിച്ചത്.
ആലപ്പുഴയില്‍ നിന്നും കായംകുളത്തേക്ക് പോകുകയായിരുന്ന കെഎസ്‌ആര്‍ടിസി സൂപ്പര്‍ഫാസ്റ്റ് ബസും, വണ്ടാനത്തു നിന്ന് വൈറ്റിലയിലേക്ക് പോകുകായിരുന്ന കാറുമാണ് കൂട്ടിയിടിച്ചത്. വണ്ടാനം മെഡിക്കല്‍ കോളേജിലെ വിദ്യാർഥികളായിരുന്നു കാറിലുണ്ടായിരുന്നത്.
കാര്‍ വെട്ടിപ്പൊളിച്ചാണ് ഇവരെ ആശുപത്രിയിലേക്ക് എത്തിച്ചത്. അപകടം നടന്നതിന് പിന്നാലെ നാട്ടുകാരുടെ സമയോചിതമായ ഇടപെടല്‍ കൊണ്ട് രക്ഷാപ്രവർത്തനം കൃത്യസമയത്ത് തന്നെ നടത്താനായി.