തൊടുപുഴ: നേര്യമംഗലം മണിയമ്പാറയില്‍ കെഎസ്‌ആര്‍ടിസി ബസ് താഴ്ചയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ വിദ്യാർഥിനി മരിച്ചു.ഇടുക്കി കീരിത്തോട് സ്വദേശിനി അനീറ്റ ബെന്നി (15) ആണ് മരിച്ചത്. അപകടത്തില്‍ 15ഓളം പേര്‍ക്ക് പരിക്കേറ്റു.
രാവിലെ പതിനൊന്നോടെയാണ് അപകടം ഉണ്ടായത്. കട്ടപ്പനയില്‍ നിന്ന് എറണാകുളത്തേക്ക് പോകുകയായിരുന്ന ബസ് ഡിവൈഡറില്‍ ഇടിച്ച ശേഷം നിയന്ത്രണംവിട്ടു മറിയുകയായിരുന്നു.
ബസില്‍നിന്നു തെറിച്ചുവീണ അനീറ്റ അടിയില്‍പെടുകയായിരുന്നു. തുടര്‍ന്ന് ക്രെയിൻ ഉപയോഗിച്ച് ബസ് ഉയര്‍ത്തിയ ശേഷം പുറത്തെടുത്ത് ആശുപ്രതിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.