കൊണ്ടോട്ടിയിൽ കെ.എസ്.ആർ.ടി.സി ബസ്സ് മറിഞ്ഞു; 11 പേർക്ക് പരിക്ക്

കൊണ്ടോട്ടി: കൊണ്ടോട്ടി ടൗണിൽ കെ.എസ്.ആർ.ടി.സി ബസ് മറിഞ്ഞു.11 പേർക്ക് പരുക്കേറ്റു. ഇന്ന് രാവിലെ 8 മണിയോടെയാണ് സംഭവം. പാലക്കാട്ടു നിന്ന് കോഴിക്കോട്ടേക്ക് പോകുകയായിരുന്ന കെ.എസ്.ആർ ടി.സി ബസ് ആണ് അപകടത്തിൽപ്പെട്ടത്.

കൊണ്ടോട്ടി സ്റ്റാന്റിൽ എത്തുന്നതിന് തൊട്ട് മുമ്പ് സ്റ്റാർ ജംഗ്ഷനിൽ ആണ് അപകടം നടന്നത്. ഒരു സ്വകാര്യ ബസ്സിനെ മറികടക്കാനുള്ള ശ്രമത്തിനിടെ ട്രാഫിക് ഡിവൈഡറിൽ തട്ടി മറിയുകയായിരുന്നു. ഓടിക്കൂടിയ നാട്ടുകാരാണ് പരുക്കേറ്റവരെ ആശുപത്രിയിൽ എത്തിച്ചത്.

ഏറെ നേരം ഗതാഗതം സ്തംഭിച്ചു. പരുക്കേറ്റവരെ കൊണ്ടോട്ടി റിലീഫ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

spot_img

Related Articles

Latest news