പുല്ലൂരംമ്പാറയില്‍ കെഎസ്‌ആര്‍ടിസി ബസ് പുഴയിലേക്ക് മറിഞ്ഞു; ഒരാൾ മരിച്ചു, നിരവധി പേര്‍ക്ക് പരുക്ക്

കെഎസ്‌ആര്‍ടിസി ബസ് നിയന്ത്രണം വിട്ട് പുഴയിലേക്ക് മറിഞ്ഞു. നാല്‍പ്പതോളം പേരുമായി സഞ്ചരിച്ച ബസ് തിരുവമ്പാടിക്ക് അടുത്തുള്ള കാളിയാമ്പു പുഴയില്‍ വച്ചാണ് അപകടത്തില്‍ പെട്ടത്. അപകടത്തിൽ ഒരാൾ മരണപ്പെട്ടതായി റിപ്പോർട്ട്. നിരവധി പേര്‍ക്ക് പരുക്കേറ്റിട്ടുമുണ്ട്.

ബസില്‍ നിന്നും പുറത്തെത്തിച്ചവരെ സമീപത്തെ ആശുപത്രികളിലേക്ക് മാറ്റി. ഇവരില്‍ മൂന്നുപേരുടെ നില ഗുരുതരമാണ്. ഗുരുതരമായി പരുക്കേറ്റവരെ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്കും മറ്റുള്ളവരെ തിരുവമ്പാടി, ഓമശ്ശേരി മുക്കം ആശുപത്രികളിലുമാണ് പ്രവേശിപ്പിച്ചിരിക്കുന്നത്.

ബസിനുള്ളില്‍ കുടുങ്ങിക്കിടക്കുന്നവരെ പുറത്തെത്തിക്കാനുള്ള ശ്രമം തുടരുകയാണ്. ഇന്ന് ഉച്ചയ്ക്ക് ഒന്നരയോടെയാണ് അപകടം. മുത്തപ്പൻപുഴയില്‍ നിന്നും തിരുവമ്പാടിക്ക് പോയ ബസ് നിയന്ത്രണംവിട്ട് തലകീഴായി പുഴയിലേക്ക് മറിയുകയായിരുന്നു.

പുഴയിലേക്ക് വീണ ബസ് ക്രെയിൻ ഉപയോഗിച്ച്‌ പുറത്തേക്ക് കയറ്റാനാണ് ശ്രമം. സ്ഥലത്ത് രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. നാട്ടുകാരും പോലീസും ഫയര്‍ഫോഴ്സും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്. ആരെങ്കിലും ബസില്‍ നിന്നും പുഴയില്‍ വിണിട്ടുണ്ടോ എന്ന സംശയവുമുണ്ട്. പുഴയില്‍ തിരച്ചില്‍ നടത്തുമെന്ന് ഫയർഫോഴ്സ് അധികൃതർ അറിയിച്ചു.

spot_img

Related Articles

Latest news