കണ്ണൂർ: യാത്രക്കാർ ഏറെയുള്ള റൂട്ടുകളിൽ തദ്ദേശ സ്ഥാപനങ്ങളുമായി ചേർന്ന് കെഎസ്ആർടിസി ഗ്രാമവണ്ടികൾ വരുന്നു, ഗ്രാമങ്ങളിലുടെയുള്ള സർവിസിന് പ്രതേക വണ്ടികളാണ് കെഎസ്ആർടിസി ഇറക്കുന്നത് റൂട്ടുകൾ അറിയിക്കണമെന്ന് ആവശ്യപ്പെട്ട് തദ്ദേശ സ്ഥാപനങ്ങൾക്ക് കെഎസ്ആർടിസി കത്തയച്ചു
തദ്ദേശ സ്ഥാപനങ്ങൾ നിശ്ചയിക്കുന്ന റൂട്ടിൽ സർവീസ് നടത്തും ബസുകളുടെ ഇന്ധന ചെലവ് പഞ്ചായത്തുകൾ വഹിക്കണം, ഈ മാസം അവസാനം ഗ്രാമവണ്ടികൾ സർവീസ് ആരംഭിക്കുമെന്ന് കെഎസ്ആർടിസി അധികൃതർ അറിയിച്ചു.