വിരമിച്ചവര്‍ക്ക് ഇടക്കാലാശ്വാസമായി 500 രൂപ; കെ എസ്‌ ആര്‍ ടി സി പെന്‍ഷന്‍ വിതരണം ഓണ്‍ലൈനാക്കും

തിരുവനന്തപുരം: കെ എസ്‌ ആര്‍ ടി സി യില്‍ നിന്ന് വിരമിച്ചവര്‍ക്ക് ഇടക്കാലാശ്വാസമായി 500 രൂപ നല്‍കുമെന്ന് ​ഗതാ​ഗത മന്ത്രി ആന്റണി രാജു. പെന്‍ഷന്‍ വിതരണം ഓണ്‍ലൈനാക്കുമെന്നും മന്ത്രി അറിയിച്ചു. പെന്‍ഷന്‍ വിതരണം അടുത്തുള്ള ബാങ്കുകളിലേക്ക് മാറ്റാനുള്ള സംവിധാനവും ഉടന്‍ ഒരുങ്ങുമെന്ന് അദ്ദേഹം പറഞ്ഞു.

കെ എസ്‌ ആര്‍ ടി സി പെന്‍ഷന്‍ വിതരണം നടത്തുന്നത് സഹകരണ ബാങ്കുകള്‍ വഴിയാണ്. സഹകരണ ബാങ്കുകള്‍ക്ക് ഓണ്‍ലൈന്‍ ബാങ്കിങ് സേവനങ്ങളോ എ ടി എം കാര്‍ഡ് സൗകര്യമോ ഇല്ല. മോട്ടര്‍ വാഹന വകുപ്പുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളില്‍ ഓണ്‍ലൈന്‍ സംവിധാനം വ്യാപകമാക്കുമെന്നും മന്ത്രി പറഞ്ഞു. ഡ്യൂട്ടിക്കിടെ അപകടത്തില്‍ മരിക്കുന്നവരുടെ ആശ്രിതര്‍ക്ക് മുഖ്യ പരിഗണന നല്‍കി നിയമനം നടത്തുമെന്നും മന്ത്രി പറഞ്ഞു.

spot_img

Related Articles

Latest news