കെഎസ്‌ആര്‍ടിസി റീസ്ട്രക്ചര്‍ 2.0

കെ എസ് ‌ആര്‍ ടി സിയുടെ നവീകരണത്തിന് പുതിയ പരിഷ്കാര പദ്ധതികള്‍ പ്രഖ്യാപിച്ച്‌ സര്‍ക്കാര്‍

തിരുവനന്തപുരം: കെഎസ്‌ആര്‍ടിസിയുടെ നവീകരണത്തിന് ബൃഹത്പദ്ധതികള്‍ നടപ്പാക്കാനൊരുങ്ങി സര്‍ക്കാര്‍. നിലവില്‍ പ്രതിവര്‍ഷം സര്‍ക്കാര്‍ നല്‍കുന്ന 1500 മുതല്‍ 1700 കോടി രൂപ വരെ ധനസഹായത്തോടെയാണ് കെഎസ്‌ആര്‍സിസി മുന്നോട്ടുപോകുന്നത്. വരവുചെലവ് അന്തരം ക്രമാതീതമായി കുറച്ചുകൊണ്ട് അടുത്ത മൂന്നു വര്‍ഷത്തിനുളളില്‍ സര്‍ക്കാരിലുളള ആശ്രയം പരമാവധി കുറയ്ക്കുക എന്നതാണ് ലക്ഷ്യമിട്ടിരിക്കുന്നത്. ഈ ലക്ഷ്യം കൈവരിക്കുന്നതിനായി കെഎസ്‌ആര്‍ടിസി റീസ്ട്രക്ചര്‍ 2.0 എന്ന പേരിലാണ് ബൃഹത് പദ്ധതി നടപ്പിലാക്കുന്നത്. വാര്‍ത്താസമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെയാണ് ഇക്കാര്യം പ്രഖ്യാപിച്ചിരിക്കുന്നത്.ഇത്തരം പരിഷ്ക്കാരങ്ങള്‍ ജനങ്ങള്‍ക്ക് മെച്ചപ്പെട്ട യാത്രാസൗകര്യം ഒരുക്കുന്നതിനും സ്ഥാപനത്തിന്‍റെയും ജീവനക്കാരുടെയും ഉന്നമനത്തിനും അനിവാര്യമാണ്. ഈ പദ്ധതി നടപ്പിലാക്കുന്നതിന് ജീവനക്കാരുടെ പൂര്‍ണ്ണ സഹകരണവും സംതൃപ്തമായ വ്യവസായ അന്തരീക്ഷവും നിലനിര്‍ത്തേണ്ടതുണ്ട്. ഇതുകണക്കിലെടുത്ത് രൂക്ഷമായ സാമ്ബത്തിക പ്രതിസന്ധി നേരിടുമ്ബോഴും 65 കോടി രൂപ ശമ്ബളത്തിന് പുറമെ എല്ലാ കെഎസ്‌ആര്‍ടിസി ജീവനക്കാര്‍ക്കും പ്രതിമാസം 1,500 രൂപ വീതം ഇടക്കാലാശ്വാസം സര്‍ക്കാര്‍ 2020 നവംബര്‍ മാസം മുതല്‍ അനുവദിച്ച്‌ നല്‍കിയിട്ടുളളത്.

പദ്ധതിയിലൂടെ നടപ്പിലാക്കുന്ന കാര്യങ്ങള്‍:

1. കെഎസ്‌ആര്‍ടിസിയില്‍ 01-7-2016 മുതലുളള ഒന്‍പത് ഗഡു ഡിഎ കുടിശ്ശികയാണ്. ഇതില്‍ മൂന്നു ഗഡു ഡിഎ 2021 മാര്‍ച്ച്‌ മാസം നല്‍കും.

2. 2016 മുതല്‍ അര്‍ഹമായ ശമ്ബളപരിഷ്ക്കരണം 2021 ജൂണ്‍ മാസം മുതല്‍ പ്രാബല്യത്തിലാകും.

3. ഇപ്പോഴത്തെ സാമ്ബത്തിക അവസ്ഥയില്‍ ഒഴിഞ്ഞുകിടക്കുന്ന മുഴുവന്‍ തസ്തികയിലും സ്ഥാനക്കയറ്റം നല്‍കാന്‍ കഴിയില്ല. എന്നാല്‍, എല്ലാ തലങ്ങളിലും ഒഴിഞ്ഞു കിടക്കുന്ന തസ്തികയുടെ പത്തുശതമാനമെങ്കിലും സ്ഥാനക്കയറ്റം നല്‍കുന്നത് പരിഗണിക്കും.

4. ആശ്രിത നിയമനത്തിന് അര്‍ഹതയുളളവരെ ഡ്രൈവര്‍, കണ്ടക്ടര്‍ വിഭാഗത്തില്‍ ഒഴിവുളള തസ്കയിലേയ്ക്ക് പരിഗണിക്കും.

5. ജീവനക്കാരുടെ ശമ്ബള റിക്കവറികള്‍, ബാങ്കുകള്‍, എല്‍ഐസി, കോ-ഓപ്പറേറ്റീവ് ബാങ്കുകള്‍, കെഎസ്‌എഫ്‌ഇ തുടങ്ങിയ സ്ഥാപനങ്ങളിലേയ്ക്ക് അടയ്ക്കുന്നതിനുള്ള ഇനത്തില്‍ 30-6-2020-ലെ കണക്കുപ്രകാരം 2016 മുതല്‍ കുടിശ്ശികയുളള 225 കോടി രൂപ ഈ വര്‍ഷം നല്‍കും. (ഇത് ബജറ്റ് പ്രസംഗത്തില്‍ ധനമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്).

6. സര്‍ക്കാര്‍ ഇതുവരെ വായ്പയായി നല്‍കിയ 3197.13 കോടി രൂപ സര്‍ക്കാര്‍ ഇക്വിറ്റിയായി മാറ്റണമെന്നതും അതിന്‍മേലുളള പലിശയും പിഴപലിശയും ചേര്‍ന്ന 961.79 കോടി രൂപ എഴുതിതള്ളണമെന്നതും തത്വത്തില്‍ അംഗീകരിച്ചിട്ടുണ്ട്.

7. എല്‍എന്‍ജി, സിഎന്‍ജി, ഇലക്‌ട്രിക് ബസ്സുകള്‍ നിരത്തിലിറക്കുന്നതിന്‍റെ ഭാഗമായി കെ.എസ്.ആര്‍.റ്റി.സി.യുടെ കീഴില്‍ കെഎസ്‌ആര്‍ടിസി സ്വിഫ്റ്റ് എന്ന സ്വതന്ത്ര കമ്ബനി രൂപീകരിച്ച്‌ ഉത്തരവായിട്ടുണ്ട്. അതിന്‍റെ പ്രവര്‍ത്തനം ഉടന്‍ ആരംഭിക്കും. കിഫ്ബിയുടെ വായ്പയാണ് ഇതിന് ലഭ്യമാക്കുക.

8. പിരിച്ചുവിട്ട താല്‍ക്കലിക വിഭാഗം ഡ്രൈവര്‍, കണ്ടക്ടര്‍മാരില്‍ പത്ത് വര്‍ഷത്തിന്‍മേല്‍ സര്‍വീസുള്ള അര്‍ഹതയുളളവരെ ആദ്യഘട്ടമായി കെയുആര്‍ടിസിയില്‍ സ്ഥിരപ്പെടുത്തും. ബാക്കി പത്ത് വര്‍ഷത്തില്‍ താഴെ സര്‍വീസുള്ളവരെ ഘട്ടംഘട്ടമായി കെഎസ്‌ആര്‍ടിസി സ്വിഫ്റ്റില്‍ താല്‍ക്കാലിക അടിസ്ഥാനത്തില്‍ പുനരധിവസിപ്പിക്കും.

9. ഒരു റവന്യൂ ജില്ലയില്‍ ഒരു പ്രധാന ഡിപ്പോയില്‍ മാത്രം ഭരണനിര്‍വ്വഹണ ഓഫീസ് (14 ഓഫീസുകള്‍) കളുടെ എണ്ണം നിജപ്പെടുത്തും.

10. പൊതുജനങ്ങള്‍ക്ക് കൂടി ഉപകാരപ്രദമാകുന്ന രീതിയില്‍ കെഎസ്‌ആര്‍ടിസിയുടെ 76 ഡിപ്പോകളില്‍ പൊതുമേഖലാ എണ്ണകമ്ബനികളുമായി ചേര്‍ന്ന് പെട്രോള്‍, ഡീസല്‍ ഔട്ട്ലെറ്റുകള്‍ ആരംഭിക്കും. ഇതിലേക്ക് ഏകദേശം 600 മെക്കാനിക്കല്‍ ജീവനക്കാരെ നിയോഗിക്കും.

11. മേജര്‍ വര്‍ക്ഷോപ്പുകളുടെ എണ്ണം 14 ആയും, സബ്ഡിവിഷന്‍ വര്‍ക്ഷോപ്പുകളുടെ എണ്ണം 6 ആയും പുനര്‍ നിര്‍ണ്ണയിക്കും. നിലനിര്‍ത്തുന്ന 20 വര്‍ക്ക്ഷോപ്പുകളില്‍ ആധുനിക സൗകര്യങ്ങള്‍ ഒരുക്കും.

12. ഹാള്‍ട്ടിങ് സ്റ്റേഷനുകളില്‍ വൃത്തിയുളള വിശ്രമ മുറികള്‍ ക്രൂവിന് ഒരുക്കും.

13. ഭരണവിഭാഗം ജീവനക്കാരെ അഡ്മിനിസ്ട്രേറ്റീവ്, അക്കൗണ്ടിങ് വിഭാഗങ്ങളായി പുനഃക്രമീകരിക്കും. ജീവനക്കാര്‍ക്ക് കൂടുതല്‍ പ്രമൊഷന്‍ സാധ്യതകള്‍ സൃഷ്ടിക്കും.

14. കിഫ്ബിയുമായി സഹകരിച്ച്‌ വികാസ് ഭവന്‍ ഡിപ്പോ നവീകരണവും വാണിജ്യസമുച്ചയ നിര്‍മാണവും കെടിഡിസിയുമായി സഹകരിച്ച്‌ മൂന്നാറില്‍ ഹോട്ടല്‍ സമുച്ചയവും ആരംഭിക്കും.

15. ടിക്കറ്റിതര വരുമാനം വര്‍ദ്ധിപ്പിക്കുന്നതിന്‍റെ ഭാഗമായി ഷോപ്സ് ഓണ്‍ വീല്‍സ്, കെഎസ്‌ആര്‍ടിസി ലോജിസ്റ്റിക്സ്, ഡിജിറ്റല്‍ പരസ്യം തുടങ്ങിയ വിവിധ പദ്ധതികള്‍ ആരംഭിക്കും

spot_img

Related Articles

Latest news