ഡിജിറ്റല്‍ പേയ്മെന്റിലേക്ക് ചുവടുവച്ച്‌ കെഎസ്‌ആര്‍ടിസി, ടിക്കറ്റ് തുക ഇനി ഫോണ്‍പേയിലൂടെ നല്‍കാം

കെഎസ്‌ആര്‍ടിസിയില്‍ ഇനി മുതല്‍ ടിക്കറ്റ് തുക ഫോണ്‍പേയിലൂടെ നല്‍കാം. ഡിജിറ്റല്‍ പേയ്മെന്റിലേക്ക് കടന്ന് കെഎസ്‌ആര്‍ടിസി.ചില്ലറയെ ചൊല്ലിയുള്ള തര്‍ക്കവും ബാലന്‍സ് കിട്ടിയില്ലന്ന പരാതിയ്ക്കും പരിഹാരം മാത്രവുമല്ല കണ്ടക്ടറുമായി ഇനി തര്‍ക്കിക്കേണ്ടിയും വരില്ല. പുതിയ സംവിധാനം ബുധനാഴ്ച മുതല്‍ നിലവില്‍ വരും.ബസിനുള്ളില്‍ ഒട്ടിച്ചിരിക്കുന്ന ക്യൂ ആര്‍ കോഡ് സ്കാന്‍ ചെയ്താണ് ടിക്കറ്റ് തുക നല്‍കേണ്ടത്. പണം അടച്ച മെസേജ് കണ്ടക്ടറെ കാണിച്ച്‌ ബോധ്യപ്പെടുത്തിയാല്‍ മതി

spot_img

Related Articles

Latest news