കെഎസ്‌ആര്‍ടിസി വോള്‍വോ , സ്‌കാനിയ ബസുകളില്‍ ചാര്‍ജ്ജ്‌ ഇളവ്‌

തിരുവനന്തപുരം: കെഎസ്‌ആര്‍ടിസി അന്തര്‍ സംസ്ഥാന വോള്‍വോ, സ്കാനിയ , മള്‍ട്ടി ആക്സില്‍ ബസുകള്‍ക്ക് താല്‍ക്കാലികമായി 30 % ടിക്കറ്റില്‍ ഇളവുകള്‍ പ്രഖ്യാപിച്ചതായി റിപ്പോര്‍ട്ട്. വെള്ളിയാഴ്ച മുതല്‍ കൂടുതല്‍ യാത്രക്കാരെ ആകര്‍ഷിക്കുന്നതിന് വേണ്ടി നിരക്ക് ഇളവ് നിലവില്‍ വരും. എസി ജന്‍റം ബസുകളിലും ടിക്കറ്റ് ഇളവ് നല്‍കാന്‍ തീരുമാനിച്ചു.

കൊവിഡ് കാലഘട്ടത്തില്‍ നേരത്തെ താല്‍ക്കാലികമായി വര്‍ദ്ധിപ്പിച്ച നിരക്കിലാണ് ഇളവ് നല്‍കുന്നത്. കൊവിഡ് കാലത്ത് എ.സി. ജന്‍റം ബസുകളില്‍ ആദ്യത്തെ 5 കിലോമീറ്ററിന് മിനിമം ചാര്‍ജ് 26 രൂപയും പിന്നീടുള്ള ഓരോ കിലോ മീറ്ററിനും 187 പൈസയുമാണ് ഈടാക്കിയിരുന്നത്. ഇത് മിനിമം ചാര്‍ജ് 26 നിലനിര്‍ത്തുകയും പിന്നീടുള്ള കിലോമീറ്ററിന് 125 പൈസയായി കുറയ്ക്കുവാനും തീരുമാനിച്ചു.

Media wings:

spot_img

Related Articles

Latest news