കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ കൊടിയത്തൂർ പഞ്ചായത്ത് കൺവെൻഷൻ നാളെ ചൊവ്വാഴ്ച സൗത്ത് കൊടിയത്തൂർ മദ്രസയിൽ വച്ച് നടക്കുന്നതാണ്.
യൂണിയൻ ജില്ലാ പ്രസിഡണ്ട് കെ വി ജോസഫ് ഉദ്ഘാടനം ചെയ്യും . യൂണിറ്റ് പ്രസിഡണ്ട് അബൂബക്കർ പുതുക്കുടി അധ്യക്ഷനാവും.
ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഫസൽ കൊടിയത്തൂർ മുഖ്യാതിഥിയായി പങ്കെടുക്കും.
75 വയസ്സ് കഴിഞ്ഞ
നാരായണൻ വി കെ പന്നിക്കോട് , അബ്ദുല്ല എ എം കൊടിയത്തൂർ , വിമല ഇ ചെറുവാടി ,അബ്ദുറഹിമാൻ മാടത്തിങ്ങൽ ,
മൊയ്തീൻ പുതിയോട്ടിൽ പന്നിക്കോട് , സി.മുഹമ്മദ് ചേറ്റൂർ ചെറുവാടി,
ബീരാൻകുട്ടി ചുള്ളിക്കാപറമ്പ് ,കെ ടി ഉണ്ണിമോയി മാസ്റ്റർ കൊടിയത്തൂർ എന്നിവരെ
ആദരിക്കും.
നൂതനമായ കണ്ടുപിടിത്തങ്ങൾ നടത്തി വ്യക്തിമുദ്ര പതിപ്പിച്ച അബ്ദുൽ കരീം സുല്ലമി കൊല്ലളത്തിൽ, ഫിസിക്സിൽ ഡോക്ടറേറ്റ് നേടിയ ഷബീബ് പി കെ എന്നിവർക്ക് യൂണിയൻ പുരസ്കാരം നൽകും.
വളപ്പിൽ വീരാൻകുട്ടി (കോഴിക്കോട് ജില്ല KSSPU ജോ: സെക്രട്ടറി) ആശംസകൾ നേർന്നു സംസാരിക്കും. അസീസ് മാസ്റ്റർ ഇല്ലക്കണ്ടി ആരോഗ്യവും ജീവിതശൈലിയും എന്ന വിഷയത്തെക്കുറിച്ച് സംസാരിക്കും.
ഈ വർഷം സർവീസിൽ നിന്ന് വിരമിച്ചു KSSPU അംഗത്വം എടുത്തവർക്ക് യോഗം സ്വീകരണം നൽകും. സർവീസിൽ നിന്നും വിരമിച്ച എല്ലാവരും ഈ പരിപാടിയിൽ പങ്കെടുക്കണമെന്ന് ഭാരവാഹികൾ അഭ്യർത്ഥിച്ചു