ജനസേവനത്തിനായി ജീവിച്ച ഉദ്യോഗസ്ഥൻ; കെ. ടി. കുഞ്ഞാലിയെ അനുസ്മരിച്ചു

മുക്കം: കൊടിയത്തൂരിൽ അന്തരിച്ച കെ. ടി. കുഞ്ഞാലി ഓഫീസർ ജനകീയതയുടെയും ഭരണനീതിയുടെയും പ്രതീകമായിരുന്നുവെന്ന് അനുസ്മരണ സമ്മേളനത്തിൽ പ്രസംഗകർ അഭിപ്രായപ്പെട്ടു. വിനയവും സരസമായ സംസാരശൈലിയും കൊണ്ട് ഏവരെയും ആകർഷിച്ച അദ്ദേഹം, ആറു പതിറ്റാണ്ടോളം വിദ്യാഭ്യാസ – സാമൂഹ്യ രംഗങ്ങളിൽ സജീവ സാന്നിധ്യമായിരുന്നു.

സീതിസാഹിബ് ഓഡിറ്റോറിയത്തിൽ നടന്ന അനുസ്മരണ യോഗത്തിൽ സിപി ചെറിയ മുഹമ്മദ് അധ്യക്ഷത വഹിച്ചു. പിസി അബ്ദുന്നാസർ സ്വാഗതം പറഞ്ഞു.

എം. എ. അബ്ദുറഹ്മാൻ, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഫസൽ കൊടിയത്തൂർ, സംവിധായകൻ ഫൈസൽ ഹുസൈൻ, ദാസൻ കൊടിയത്തൂർ, എം. അഹമ്മദ് കുട്ടി മദനി, പിസി അബൂബക്കർ, റയീസ് ചേപ്പാലി, വളപ്പിൽ റഷീദ് മാസ്റ്റർ, എം. അബ്ദുറഹിമാൻ മദനി, ഇ. മോയിൻ മാസ്റ്റർ, കെ. പി. അബ്ദുസ്സലാം, പിസി അബ്ദുറഹ്മാൻ, എ. ആർ. കൊടിയത്തൂർ, എൻ. നസ്‌റുല്ല, സിപി അബ്ബാസ്, കണിയാത്ത് അബ്ദു, ബഷീർ കണ്ണഞ്ചേരി, മുഹമ്മദ് മാസ്റ്റർ കാരാട്ട് എന്നിവർ പ്രസംഗിച്ചു.

spot_img

Related Articles

Latest news