കുടുംബശ്രീ ടേക്ക് എവേ കൗണ്ടറുകള്‍ ആരംഭിക്കും

ഭക്ഷ്യ വിപണന രംഗത്ത് പുതിയ ചുവടായി പ്രഭാതഭക്ഷണം, രാത്രി ഭക്ഷണം എന്നിവ ടേക്ക് എവേ സംവിധാനത്തിലൂടെ ഉപഭോക്താക്കളിലേക്ക് എത്തിക്കാനൊരുങ്ങി കുടുംബശ്രീ. കേരള ചിക്കന്‍ പദ്ധതിയുടെ ഫ്രോസണ്‍ ചിക്കന്‍ വിഭവങ്ങളും ലഭ്യമാകും വിധമാണ് കൗണ്ടറുകളുടെ പ്രവർത്തനം.

സംസ്ഥാനമൊട്ടാകെ ഏകീകൃത മാതൃകയിൽ അയല്‍ക്കൂട്ട / ഓക്‌സിലറി ഗ്രൂപ്പ് കളുടെ നേതൃത്വത്തിലായിരിക്കും ടേക്ക് എവേ കൗണ്ടറുകള്‍ പ്രവര്‍ത്തിക്കുക.

ടേക്ക് എവേ കൗണ്ടറുകള്‍ ആരംഭിക്കാന്‍ താല്‍പര്യമുള്ള അയല്‍ക്കൂട്ട / ഓക്‌സിലറി ഗ്രൂപ്പ് കളിൽ നിന്ന് കുടുംബശ്രീ അപേക്ഷ ക്ഷണിച്ചു. കോര്‍പ്പറേഷന്‍ / നഗരസഭ പരിധിയില്‍ 100 മുതല്‍ 150 വരെ സ്‌ക്വയര്‍ഫീറ്റ് വരെയുള്ള കടമുറികളില്‍ ടേക്ക് എവേ കൗണ്ടറുകള്‍ ആരംഭിക്കാനാകും.

താല്പര്യമുള്ള അംഗങ്ങള്‍ക്ക് കണ്ണൂര്‍ ബി എസ് എന്‍ എല്‍ ഭവന്‍, മൂന്നാം നില, സൗത്ത് ബസാറില്‍ പ്രവര്‍ത്തിക്കുന്ന കുടുംബശ്രീ ജില്ലാമിഷന്‍ ഓഫീസുമായോ കോര്‍പ്പറേഷന്‍/നഗരസഭകളില്‍ പ്രവര്‍ത്തിക്കുന്ന കുടുംബശ്രീ സി ഡി എസ്സുകളുമായോ ബന്ധപ്പെടാം.

ജനകീയ ഹോട്ടല്‍, പ്രീമിയം കഫേ, ലഞ്ച് ബെല്‍, കഫേ കുടുംബശ്രീ തുടങ്ങിയ ശ്രദ്ധേയമായ നേട്ടങ്ങള്‍ക്ക് ശേഷമാണ് കുടുംബശ്രീ ടേക്ക് എവേ കൗണ്ടറുകള്‍ ആരംഭിക്കുവാന്‍ ഒരുങ്ങുന്നത്.

News desk
Mediawing

spot_img

Related Articles

Latest news