സ്കൂളിന് ശുദ്ധീകരിച്ച കുടിവെള്ള പദ്ധതി സമർപ്പിച്ചു.

കാരമൂല: കുമാരനെല്ലൂർ ഗവ. എൽ പി സ്കൂളിന് ശുദ്ധീകരിച്ച കുടിവെള്ള പദ്ധതി സമർപ്പിച്ചു. ടി പി കുഞ്ഞിമൊയ്തീൻ ഹാജിയുടെ സ്മരണക്കായ് അദ്ദേഹത്തിൻ്റെ കുടുംബമാണ് കാൽലക്ഷം രൂപയുടെ പദ്ധതി സ്പോൺസർ ചെയ്തത്.

തൊറയൻ പിലാക്കൽ കുടുംബാംഗവും മുൻ പി ടി എ പ്രസിഡൻ്റുമായ ടി പി അബ്ദുൽ ജബ്ബാർ സ്കൂൾ ലീഡർ ഷിയ ഫാത്തിമയ്ക്ക് കുടിവെള്ളം നൽകി പദ്ധതി ഉദ്ഘാടനം ചെയ്തു.

പിടിഎ പ്രസിഡൻ്റ് അഖിലേഷ് അധ്യക്ഷത വഹിച്ചു.പി ടി എ വൈസ് പ്രസിഡൻ്റ് ആരതി, എംപിടിഎ ചെയർ പേഴ്സൺ മോബിക, സീനിയർ അസിസ്റ്റൻ്റ് ജി ഫൗസിയ , എസ് ആർ ജി കൺവീനർ രസ്ന,അശ്വതി, സാജിത, ബിജുല എന്നിവർ ആശംസകൾ നേർന്നു.ഹെഡ് മാസ്റ്റർ ടി കെ ജുമാൻ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി സുനിത നന്ദിയും പറഞ്ഞു..

spot_img

Related Articles

Latest news