കുമാരനെല്ലൂർ ഗവ. എൽ പി സ്കൂളിൽ കരാട്ടെ പരിശീലനത്തിന് തുടക്കമായി.

കാരമൂല: ‘ആരോഗ്യത്തോടൊപ്പം ആത്മവിശ്വാസവും’ എന്ന പേരിൽ കുമാരനെല്ലൂർ ഗവ. എൽ പി സ്കൂളിലെ വിദ്യാർഥികൾക്ക് കരാട്ടെ പരിശീലന പദ്ധതി ആരംഭിച്ചു. പി ടി എ കമ്മറ്റിയുടെ നേതൃത്വത്തിൽ ആഴ്ച്ചയിൽ രണ്ട് ദിവസം നടക്കുന്ന പരിശീലനത്തിന് മികച്ച കോച്ചുമാരാണുള്ളത്.

പരിശീലനം എം പി ടി എ ചെയർപേഴ്സൺ മോബിക ഉദ്ഘാടനം ചെയ്തു.

ഹെഡ് മാസ്റ്റർ ടി കെ ജുമാൻ അധ്യക്ഷത വഹിച്ചു.എസ്ആർ ജി കൺവീനർ രസ്ന, സ്പോർട്സ് കൺവീനർ ധന്യ,സ്കൂൾ ലീഡർ ഷിയ ഫാത്തിമ, സ്പോർട്സ് ക്യാപ്റ്റൻ മുഹമ്മദ്‌ ഹാദിക് മെഹദി ആശംസകൾ നേർന്നു.സീനിയർ അസിസ്റ്റൻ്റ് ഫൗസിയ ജി സ്വാഗതവും സ്റ്റാഫ് സെക്രട്ടറി സുനിത നന്ദിയും പറഞ്ഞു.

ഷിഹാൻ കെ ടി അബ്ദുൽ ഹക്കീം, ഇൻസ്ട്രക്റ്റർമാരായ സെൻസായി പി കെ അബൂബക്കർ, ദൃശിൻ ആശ്വാസ് ബാബു എന്നിവർ പരിശീലനത്തിന് നേതൃത്വം നൽകി.

spot_img

Related Articles

Latest news