നിയമ ലംഘകർക്ക് കർശന ശിക്ഷ
ഡെറാഡൂൺ: കുംഭമേളയ്ക്ക് മുന്നോടിയായി കൊറോണ മുൻകരുതൽ മാർഗ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ച് ഉത്തരാഖണ്ഡ് സർക്കാർ. കുംഭമേളയ്ക്ക് എത്തുന്ന തീർത്ഥാടകർക്ക് 72 മണിക്കൂറിനുള്ളിലെ ആർടിപിസിആർ പരിശോധനാ ഫലം നിർബന്ധമാക്കി. മാർഗ നിർദ്ദേശങ്ങൾ ലംഘിക്കുന്നവർക്കെതിരെ കർശന നിയമ നടപടി സ്വീകരിക്കുമെന്നാണ് സർക്കാർ മുന്നറിയിപ്പ് നൽകുന്നത്.
കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറപ്പെടുവിച്ച മാർഗ നിർദ്ദേശങ്ങൾ അനുസരിച്ച് കുംഭമേളയ്‌ക്കെത്തുന്ന ഭക്തർക്ക് മെഡിക്കൽ ഫിറ്റ്‌നസ് സർട്ടിഫിക്കറ്റും കുംഭമേള വെബ് പോർട്ടലിൽ രജിസ്റ്റർ ചെയ്ത ശേഷമുള്ള ഇ-പാസും നിർബന്ധമാക്കിയിട്ടുണ്ട്. ഏപ്രിൽ ഒന്നിനാണ് കുംഭമേള ആരംഭിക്കുന്നത്. കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ 28 ദിവസം മാത്രമായിരിക്കും കുംഭമേള നടക്കുക.