കുതിരാന്‍ തുരങ്കത്തിലൂടെ ഗതാഗതം അടുത്ത മാസം മുതല്‍

കാലങ്ങളായി പറഞ്ഞു കൊണ്ടേയിരിക്കുന്ന ഒന്നാണ് കുതിരാന്‍ തുരങ്ക പാത. കുതിരാന്‍ തുരങ്കത്തിലൂടെ വാഹന ഗതാഗതം അടുത്ത മാസം മുതല്‍ ആരംഭിക്കും. ദേശീയപാതയിലെ തുരങ്കങ്ങളിലൊന്നിന്റെ നിര്‍മ്മാണം 30നു മുന്‍പു പൂര്‍ത്തിയാവും.

ഈ ആഴ്ച തുരങ്കത്തിനുള്ളില്‍ വൈദ്യുതി കണക്ഷന്‍ ലഭിക്കും. വൈദ്യുതി ലഭിച്ചില്ലെങ്കിലും ഗതാഗത സൗകര്യമൊരുക്കുന്നതിനു ജനറേറ്റര്‍ സ്ഥാപിച്ചു. കണ്‍ട്രോള്‍ സ്റ്റേഷന്‍ നിര്‍മ്മാണത്തിന്റെ പണി പുരോഗമിക്കുകയാണ്. ഇത് ഉടന്‍ പൂര്‍ത്തിയാകും. ഗുഹാമുഖത്തിനു മുകള്‍

വശത്തെ മണ്ണു നീക്കം ചെയ്തു ഷോര്‍ട് കോണ്‍ക്രീറ്റിങ് നടത്തുന്ന ജോലി ആരംഭിച്ചു. പടിഞ്ഞാറേ തുരങ്ക മുഖത്തിനു മുന്‍വശത്തെ പാറക്കെട്ടുകള്‍ നീക്കം ചെയ്യുന്ന ജോലി പുരോഗമിക്കുന്നുണ്ട്. പാലക്കാട് ജില്ലയില്‍ കണ്ണമ്പ്ര പഞ്ചായത്തിലെ സര്‍വീസ് റോഡ് നിര്‍മ്മാണം വേഗത്തിലാക്കി. പട്ടിക്കാട്, പീച്ചി റോഡ് ജംക്ഷന്‍ എന്നിവിടങ്ങളിലെ അടിപ്പാതകളുടെ നിര്‍മ്മാണവും വേഗത്തിലാക്കിയിട്ടുണ്ട്.

പട്ടിക്കാട്ടെ അടിപ്പാതയില്‍ മുകള്‍ ഭാഗത്തെ സ്ലാബുകളുടെ കോണ്‍ക്രീറ്റിങ് ആരംഭിച്ചു. ഇരു വശങ്ങളിലും മണ്ണു നിറയ്ക്കുന്ന ജോലിയാണു തുടരുന്നത്. പീച്ചി റോഡ് ജംക്ഷനിലെ അടിപ്പാതിയില്‍ പാര്‍ശ്വ മതിലുകളുടെ നിര്‍മ്മാണം ഈ ആഴ്ച പൂര്‍ത്തിയാകും. വഴുക്കുംപാറയില്‍ നിലവിലെ പാതയില്‍ നിന്നു 9 മീറ്റര്‍ ഉയരത്തില്‍ നിര്‍മ്മിക്കുന്ന മേല്‍പാതയുടെ ഒരു ഭാഗത്തെ കോണ്‍ക്രീറ്റിങ് പൂര്‍ത്തിയായി.

മണ്ണുത്തി- വടക്കഞ്ചേരി ആറുവരിപ്പാത നിര്‍മ്മാണം ഒക്ടോബറിനു മുന്‍പ് അന്തിമമായി പൂര്‍ത്തിയാക്കാന്‍ ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് നിര്‍ദേശിച്ചിരുന്നു. പാലക്കാട് പന്നിയങ്കര മണിമല എസ്റ്റേറ്റ് മാനേജര്‍ ജോര്‍ജ് ഫിലിപ് നല്‍കിയ പൊതുതാല്‍പര്യ ഹര്‍ജിയിലാണു ഹൈക്കോടതി നിര്‍ദ്ദേശം. 2013ല്‍ ജോര്‍ജ് ഫിലിപ് നല്‍കിയ ഹര്‍ജിയിലാണു 2013 മെയ്‌ 31 നു മുന്‍പ് സ്ഥലമേറ്റെടുക്കല്‍ പൂര്‍ത്തീകരിക്കാനുള്ള നിര്‍ണായക വിധി ഹൈക്കോടതി പുറപ്പെടുവിച്ചതും.

spot_img

Related Articles

Latest news